എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്‌നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാൻ താൻ ഉദ്ദേശിക്കുന്നില്ല ; മഞ്ജു ചേച്ചി എപ്പോഴും ഇൻസ്പിരേഷൻ തന്നെയാണ് : നവ്യ നായർ

2239

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കലോത്സവവേദിയ നിന്നാണ് നവ്യ സിനിമയിൽ എത്തുന്നത്. 2001 ൽ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ.

ഈ ചിത്രത്തിന് ശേഷം ദിലീപിന്റെ ഭാഗ്യനായികയായി മാറുകയായിരുന്നു താരം. ഇഷ്ടത്തിന് ശേഷം മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിൽ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും നവ്യ സജീവമായിരുന്നു. അവിടേയും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നവ്യയക്ക് സാധിച്ചു.

Advertisements

ALSO READ

എന്നോട് ഇത്രയും ഭക്തി എന്റെ ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് യുവ കൃഷ്ണ ; തിരിച്ച് ട്രോളിയല്ലേയെന്ന് മൃദുല : ശ്രദ്ധ നേടി യുവയുടെ പുതിയ ചിത്രം

ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം നവ്യ വീണ്ടും മലയാളസിനിമയിൽ തിരിച്ചെ ത്തിയിരിയ്ക്കു കയാണ്. വികെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. നവ്യയുടെ മടങ്ങി വരവ് വെറുതെ അല്ലെന്നാണ് പ്രേക്ഷകർ പറഞ്ഞത്.

തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും ഇൻസ്പിരേഷൻ തന്നെയാണെന്നായിരുന്നു നവ്യ നായരുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. വിവാഹജീവിതത്തെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

സിനിമയിലും ഗോസിപ്പിലുമൊക്കെ കാണുന്നതുപോലെ വൈകാരിക രംഗങ്ങളും സംഘട്ടനങ്ങളുമൊക്കെയുള്ള ഒരു തിരക്കഥയാണോ വിവാഹ ജീവിതം എന്ന ചോദ്യത്തിന് എല്ലാവരുടേയും ഒക്കെ പോലെ തന്നെ സാധാരണ ജീവിതമാണെന്നായിരുന്നു നവ്യയുടെ മറുപടി. എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്‌നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറഞ്ഞു.

ALSO READ

നയൻ താരയുടെ വിവാഹം കഴിഞ്ഞു? വിഘ്നേഷിനൊപ്പം നെറ്റിയിൽ സിന്ദൂരം ചാർത്തി താരം, വീഡിയോ വൈറൽ

വിവാഹം കഴിഞ്ഞ് മുംബൈയിൽ എത്തിയ ശേഷം താൻ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചും അഭിമുഖത്തിൽ താരം പറയുന്നുണ്ട്. ‘അവിടെ ഞാൻ ഒരാൾ മാത്രം. എന്ത് ചെയ്യാനാ ഒന്നും ചെയ്യാനില്ല. പല ദിവസങ്ങളിലും ഞാൻ തന്നെ ലിപ്സ്റ്റിക്ക് ഒക്കെ എടുത്തിട്ട് കണ്ണാടി നോക്കി ഇരുന്നിട്ടുണ്ട്’, നവ്യ പറയുന്നുണ്ട്. നവ്യ നായികയാകുന്ന ഒരുത്തീയുടെ ‘പ്രിവ്യു’ ബുധനാഴ്ച പൊന്നാനിയിലെ ഐശ്വര്യ തീയ്യേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. നവ്യാ നായർ, സംവിധായകൻ വി.കെ. പ്രകാശ്, നിർമ്മാതാവ് കെ.വി. അബ്ദുൽ നാസർ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പ്രദർശനം കാണാനെത്തിയിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. ആ സമയത്ത് ഏറെ ആശയകുഴപ്പം ഉണ്ടായിരുന്നു എന്ന് നവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിതത്തിൽ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് ആയിരുന്നു മറപടി. വാക്കുകൾ ഇങ്ങനെ…”കരിയർ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാൽ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോൾ കല്യാണമെന്നത് കൺഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവർത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാൽ വിവാഹത്തെ കുറിച്ച് മനസ്സിൽ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങൾക്കൊക്കെ എന്തെങ്കിലും പ്രശ്നം വന്നാൽ അത് വലിയ വാർത്തയുമാകും. അത് ജീവിതത്തിൽ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു’, നവ്യ പറഞ്ഞു.

വിവാഹ ശേഷമുള്ള മുംബൈയിലെ ജീവിതത്തെ കുറിച്ചും നൃത്തത്തിലേയ്ക്ക് മടങ്ങി വന്നതിനെ കുറിച്ചും നവ്യ പറഞ്ഞിരുന്നു. തുടർച്ചയായി ഒരുപാട് സിനിമകളിലഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നു അപ്പോൾ. കല്യാണാലോചന വന്നപ്പോൾ വലിയ വിഷമമൊന്നും തോന്നിയില്ല. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു.

അതുവരെ ഫ്ളാറ്റിൽ ജീവിക്കാത്ത ഞാൻ അവിടുത്തെ ഫ്ളാറ്റിൽ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോർത്ത് ദു:ഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങൾ ചെയ്തുപോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകൻ വലുതായപ്പോൾ വീണ്ടും നൃത്തം ചെയ്യാൻ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു എന്നാണ് നവ്യ അഭിമുഖത്തിൽ പറയുന്നത്.

 

Advertisement