ആ ചോദ്യത്തിന് താനും മഞ്ജുവാര്യരും നല്‍കുന്ന ഉത്തരം ഇതാണ്: ശ്രീകുമാര്‍ മേനോന്റെ വെളിപ്പെടുത്തല്‍

20

സല്ലാപത്തിലൂടെ നായികയായി തുങ്ങി ( അതിന് മുമ്പ് സാക്ഷ്യം എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു) വളരെ കുറച്ച് സമയം കൊണ്ട് വളരെ കുറച്ച് സിനിമകളിലൂടെ മലയാളിയുടെ മനസ്സില്‍ കയറി ഇരുപ്പുറപ്പിച്ച നടിയാണ് മഞ്ജു വാര്യര്‍. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ പഴയ പ്രതാപം മഞ്ജുവിന് ഉണ്ടോ എന്ന പല സംശയങ്ങളും ഉയര്‍ന്നു.

എന്നാല്‍ പഴയ മഞ്ജുവാര്യര്‍ എവിടെ എന്ന ചോദ്യത്തിന് തനിക്കും മഞ്ജുവാര്യര്‍ക്കും നല്‍കാന്‍ പറ്റുന്ന ഉത്തരമാണ് ഒടിയനിലെ പ്രഭയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുന്നി. കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

ശക്തനായ ഒരു നായകന്‍ അതിശക്തനായ പ്രതിനായകന്‍ ഇവര്‍ക്കിടയില്‍ നില്‍ക്കുന്ന നായിക. ആ നായികയ്ക്ക് അതുകൊണ്ടു തന്നെ ശക്തമായ വ്യക്തിത്വമുണ്ട്. പ്രഭ മഞ്ജുവിന് വേണ്ടി തന്നെ എഴുതപ്പെട്ടതാണ്. മഞ്ജുവിനെ മനസില്‍ കണ്ട് എഴുതിയതു തന്നെയാണ്. പലരും ചോദിക്കാറുണ്ട് പഴയ മഞ്ജുവിനെ കാണാനില്ലെന്ന്.

പഴയ മഞ്ജു എവിടെ എന്ന്. പഴയ മഞ്ജു എവിടെയും പോയിട്ടില്ല. അവരെ ചലഞ്ച് ചെയ്യാന്‍ പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ്. അതിനെല്ലാം എനിക്കും മഞ്ജുവിനും കൊടുക്കാന്‍ പറ്റിയ ഉത്തരമാണ് ഒടിയനിലെ പ്രഭ.

മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രമാകും പ്രഭ. മഞ്ജുവിനെ മിസ് ചെയ്യുന്നു. മഞ്ജുവിനെ ഇങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെ പറയുന്നവര്‍ക്ക് ആ പഴയ മഞ്ജുവിനെ ഒടിയനില്‍ കാണാം’- ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Advertisement