സിനിമയെ കുറിച്ചുളള ഉപദേശം ഞാൻ അച്ഛനോട് ചോദിക്കാറില്ല; ചോദിക്കാറുള്ളത് അതിനെ കുറിച്ചാണ്; മനസ്സ് തുറന്ന് ശ്രുതിഹാസൻ

405

തെന്നിന്ത്ൻ സിനിമകളിലെ മുൻ നിര നായികമാരുടെ പേരെടുത്തു പറഞ്ഞാൽ അതിൽ ഉലക നായകന്റെ മകൾ ശ്രുതി ഹാസനുമുണ്ട്. ഗായിക ആവാൻ ആഗ്രഹിച്ച ശ്രുത്ി ലക്ക് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നായിക നടിയായി അരങ്ങേറ്റം കുറിക്കുന്നത്. അച്ഛന്റെ മേൽവിലാസമില്ലാതെ ഒരു ഫിലിം കരിയർ തുടങ്ങാൻ ആയിരുന്നു ശ്രുതി ആഗ്രഹിച്ചതെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടുവാൻ താരത്തിന് സാധിച്ചില്ല.

ആദ്യ ബോളിവുഡ് സിനിമ തന്നെ പരാജയമായതോടെ തന്റെ ശ്രദ്ധ മുഴുവൻ താരം തെന്നിന്ത്യയിലേക്ക് കേന്ദ്രീകരിച്ചു. സംവിധായകൻ മുരുകദോസ് സംവിധാനം ചെയ്ത ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ തമിഴിൽ ശ്രുതി അരങ്ങേറ്റം കുറിച്ചു. സിനിമ അത്ര കണ്ട് വിജയിച്ചില്ലെങ്കിലും ശ്രുതിയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. അവിടുന്നങ്ങോട്ട് നിരവധി തെന്നിന്ത്യൻ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

Advertisements

Also Read
മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ അദ്ദേഹത്തെ വെച്ച് ഞാൻ തന്നെ ഒരു സിനിമ നിർമ്മിച്ച് സംവിധാനം ചെയ്യും: കമൽ ഹാസൻ പറഞ്ഞത് കേട്ടോ

ഇപ്പോഴിതാ താരം ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ; എന്റെ 21 ആം വയസ്സിലാണ് ഞാൻ അച്ഛനിൽ നിന്ന് മാറി താമസിക്കാൻ തീരുമാനിച്ചത്. എന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കി ഇരുന്നത് ഞാൻ തന്നെയാണ്. മറ്റുള്ളവർക്ക് വരുന്നത് പോലെ സാമ്പത്തിക പ്രശ്‌നങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. സഹായം ചോദിച്ച് വിളിക്കാൻ അച്ഛനുണ്ടായിട്ടും അദ്ദേഹത്തെ വിളിക്കാൻ എനിക്ക് തോന്നിയിട്ടില്ല.

വിശ്വാസത്തിന്റെ കാര്യത്തിൽ ഞങ്ങൾ രണ്ട ധ്രുവങ്ങളാണ്. സ്വഅച്ഛൻ നിരീശ്വരവാദിയാണെങ്കിലും എനിക്ക് വിശ്വാസണ്ട്. പക്ഷെ അതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാവില്ല. ‘രണ്ട് പേർക്കുമിടയിൽ സ്‌നേഹവും ബഹുമാനവുമുണ്ട്,’. സിനിമകളിൽ എനിക്ക് ഇഷ്ടമില്ലാത്ത കാര്യം എന്തെന്നാൽ മഞ്ഞിൽ ഡാൻസ് ചെയ്യുന്നതാണ്. അത് വളരെ ബുദ്ധിമുട്ടാണ്. ഹീറോക്ക് ജാക്കറ്റ് ധരിക്കാം. പക്ഷെ നായികമാർക്ക് അങ്ങനെ ഒന്നും ധരിക്കാനുള്ള അനുവാദമേ ഇല്ല. ഈയടുത്ത് പോലും ഞാൻ അത്തരമൊരു ഗാനരംഗം ചെയ്തു.

sruthi-hassan-2
Courtesy: Public Domain

Also Read
നാടൻ സുന്ദരിയായി എത്തി പിന്നീട് അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ഞെട്ടിച്ച നടി രംഭയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

ഞാൻ ജീവിതത്തേ കുറിച്ചുള്ള ഉപദേശങ്ങൾ തേടാറുള്ളത് അച്ഛനിൽ നിന്നാണ്. സിനിമകളെ കുറിച്ച് ഞാൻ അധികം ചോദിക്കാറില്ല. അതേസമയം മറ്റൊരു അഭിമുഖത്തിൽ അച്ഛനും, അമ്മയും പിരിഞ്ഞതിൽ തനിക്ക് ദുഖമില്ലെന്നും, നേരെ മറിച്ച് സന്തോഷമായിരുന്നെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു.

Advertisement