വിവാഹം വേണ്ട, ലിവിങ് ടുഗെതര്‍ മതിയെന്ന് ശ്രുതി ഹാസ്സന്‍, വൈറലായി കാമുകനൊപ്പമുള്ള ദീപാവലി ചിത്രങ്ങള്‍

77

തെന്നിന്ത്യയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശ്രുതി ഹാസന്‍. അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം.

Advertisements

കമലഹാസന്റേയും സരികയുടെയും മകളായി 1986 ല്‍ ചെന്നൈയിലാണ് ശ്രുതി ജനിച്ചത്. ചെന്നൈയില്‍ സ്‌കൂള്‍ ജീവിതവും, മുംബൈയില്‍ കോളേജ് ജീവിതവും തീര്‍ത്ത ശ്രുതി പിന്നീട് സംഗീതത്തിലേക്ക് തിരിയുകയായിരുന്നു.

Also Read: എപ്പോൾ കണ്ടാലും ‘എന്താടാ’ എന്ന് ചോദിച്ച് സംസാരിക്കും; മമ്മൂട്ടിയോട് ഭയങ്കര ഇഷ്ടവും സ്നേഹവുമാണ്; ദൃശ്യത്തിലേക്ക് വരാൻ മീനയോട് സംസാരിച്ചത് മമ്മൂട്ടി

അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം. തന്റെ ആറാമത്തെ വയസ്സിലാണ് ശ്രുതി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. തന്റെ അച്ഛന്റെ തന്നെ ചിത്രമായ തേവര്‍മകനിലായിരുന്നു ശ്രുതി ആദ്യമായി പാടിയത്. പിന്നീട് ഹിന്ദി ചിത്രമായ ചാച്ചി 420 ലും ശ്രുതി പാടിയിരുന്നു.

വിവാഹം എന്ന സമ്പ്രദായത്തോട് തനിക്ക് എതിര്‍പ്പാണെന്ന് നേരത്തെ ശ്രുതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ പങ്കാളിയുമൊത്ത് ലിവിങ് ടുഗെതര്‍ ജീവിതം നയിക്കുകയാണ് താരം. ശാന്തനു ഹസരിക എന്നാണ് ശ്രുതിയുടെ പങ്കാളിയുടെ പേര്.

Also Read: ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് കാളിദാസ് , പാര്‍വ്വതി ജയറാം സിനിമയിലേക്ക് തിരിച്ചുവരുന്നു

വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഇപ്പോഴിതാ കാമുകനൊത്തുള്ള ദീപാവലി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി. തമിഴ് വേഷത്തിലാണ് ശാന്തനും എത്തിയത്. സാരിയാണ് ശ്രുതി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Advertisement