റോങ് സ്റ്റേറ്റ്മെന്റുകളും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല ; സ്റ്റാർ മാജിക് വിവാദത്തിൽ പ്രതികരിച്ച് ദിയ സന

78

മിനിസ്‌ക്രീൻ പരിപാടിയായ സ്റ്റാർ മാജിക്കുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ചുടാറിയിട്ടില്ല. ചർച്ചകൾ കൊടിമ്പിരി കൊള്ളുകയാണ്. നടൻ സന്തോഷ് പണ്ഡിറ്റ് ഷോ യിൽ എത്തിയതിന് പിന്നാലെയാണ് പരിപാടിയും വിവാദത്തിൽപ്പെട്ടത്.

പരിപാടിയിൽ സിനിമാ താരങ്ങൾ അതിഥികളായി എത്താറുണ്ട്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി അതിഥിയായി എത്തുന്നത് നടി നവ്യ നായരാണ്. ഒപ്പം മറ്റു സിനിമാ താരങ്ങളും എത്താറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി നിത്യ ദാസും സന്തോഷ് പണ്ഡിറ്റും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ
സന്തോഷ് ആലപിക്കുന്ന പാട്ടുകളെല്ലാം കോപ്പി അടിച്ചതാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിച്ചതായും അതാണ് പരിപാടിയിലൂടെ നടന്നതെന്നും ആരോപിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരുന്നു.

Advertisements

ALSO READ

ആരുടെയോ കൂടെ കാറിൽ കറങ്ങാൻ പോയപ്പോഴാണ് അവൾക്ക് അത് സംഭവിച്ചത് ;ചെയ്യാത്ത കാര്യം പറഞ്ഞു കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ഹനാൻ : വീഡിയോ വൈറൽ

എന്നാൽ തൊട്ടടുത്ത എപ്പിസോഡിൽ നടൻ ബിനു അടിമാലിയെ സന്തോഷ് അപമാനിക്കുന്ന രംഗവും ഇപ്പോൾ വൈറലാവുകയാണ്. മലയാള സിനിമയിൽ നൂറ് കോടി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് തുടങ്ങി മോശം പരാമർശങ്ങൾ സന്തോഷ് നടത്തിയെന്നാണ് ആരോപണം. ഈ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിനെതിരെ ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്.

സന്തോഷ് പണ്ഡിറ്റിെ അനുകൂലിച്ച് പലരും രംഗത്ത് വന്നു. നവ്യയും നിത്യയും ചെയ്തത് ശരിയായില്ല എന്നതരത്തിൽ പലരും വിമർശനവുമായി എത്തി.

സ്റ്റാർ മാജിക്കിലെ മത്സരാർഥിയും നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാടിന്റെ പ്രതികരണ വീഡിയോ ശ്രദ്ധനേടിയിരുന്നു. പിന്നാലെ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയും സ്റ്റാർ മാജിക് ഷോ യെ സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കി എത്തിയിരിക്കുകയാണ്.

ബിനു അടിമാലിയുടെ കഴിവ് എല്ലാവർക്കും അറിയാവുന്നതാണ്. എത്രയൊക്കെ നല്ലതാണെന്ന് പറഞ്ഞാലും റോങ് സ്റ്റേറ്റ്മെന്റുകളെയും വ്യക്തി അധിക്ഷേപവും നടത്തുന്നത് അംഗീകരിച്ച് കൊടുക്കാൻ സാധിക്കുകയില്ലെന്നും ദിയ പറയുന്നു.

ALSO READ

സ്‌നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല ; ശ്രിന്ദ , എസ്തർ വിഷയത്തിൽ പ്രതികരിച്ച് താരം

ദിയയുടെ കുറിപ്പിന്റെ പൂർണരൂപം:

”ഫ്ളവേർസ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടി ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അവിടെ നടക്കുന്ന കോമഡികളെ പൊളിറ്റിക്കലി നോക്കി കാണാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ കണ്ടാൽ നർമ്മം കലർത്തി അവതരിപ്പിക്കുന്ന ഒരു പരിപാടികളും ആർക്കും തന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാകും… എനിക്ക് തമാശകൾ അവതരിപ്പിക്കുന്നവരെയും മറ്റുള്ളവരെ ചിരിപ്പിക്കുന്നവരെയും ഇഷ്ടമാണ്… സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല… പക്ഷെ ഇവിടെ ബിനു അടിമാലി ആക്ടർ ചേട്ടനെയും മലയാള സിനിമയെയും മൊത്തത്തിത്തിൽ അപമാനിച്ചതായാണ് കാണിച്ചിരിക്കുന്നത്…

സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ അപമാനിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് ഇവിടെ വ്യക്തമാണ്.. ഹരിശ്രീ അശോകൻ ചേട്ടനുൾപ്പെടെ ഉള്ള കലാകാരന്മാർ ഉണ്ടായ വേദിയിൽ ഇത്രക്കും നീചമായി മലയാള സിനിമയെ മൊത്തത്തിൽ അപമാനിക്കാൻ സന്തോഷ് പണ്ഡിറ്റിനു ആരാണ് അനുമതി നൽകിയത്? സ്റ്റാർ മാജിക്കിൽ എന്നല്ല പല പരുപാടികളിലും നർമ്മം അവതരിപ്പിക്കുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള ആൾ തന്നെയാണ് ഞാൻ.. പക്ഷെ ഇവിടെ സന്തോഷ് പണ്ഡിറ്റിനെതിരെ സംസാരിക്കാൻ അവിടെ ഉണ്ടായിരുന്ന ഒരു കലാ കാരന്മാർക്കും സാധിച്ചില്ലേ?

ബിനു ചേട്ടൻ എന്ന നടന്റെ കഴിവ് എല്ലാവർക്കും അറിയുന്നതാണ്.. ഓരോരുത്തരും ഇത്തരം വേദികളിൽ എത്തിപ്പെടുന്നത് സിനിമ എന്ന മോഹവുമായാണ്… അവരെ ഒക്കെ അപമാനിക്കുന്ന സ്റ്റേറ്റ്മെന്റ് ആണ് സന്തോഷ് പണ്ഡിറ്റ് നടത്തിയത്. ഫ്ളവേഴ്‌സ് ഇത്തരം റോങ് സ്റ്റേറ്റ്മെന്റുകളെയും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല. ഇത് എന്റെ അഭിപ്രായമാണ്. ഫ്ളവേഴ്‌സ് ക്രൂ ഇതിന് വരും എപ്പിസോഡിൽ മറുപടി നൽകണം” സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ദിയ പറയുന്നുണ്ട്.

 

Advertisement