അ ടി കൂടി ബിനു അടിമാലിയും നോബിയും; ജിത്തുവും കാവേരിയും എത്തിയ സ്റ്റാര്‍ മാജിക്കില്‍ വ ഴ ക്ക്; അമ്പരന്ന് പ്രേക്ഷകര്‍

375

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിത്തു വേണുഗോപാല്‍. ഇന്ന് മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ജിത്തു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സീത കല്യാണം സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം എന്ന സീരിയലിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒത്തിരി സജീവമാണ് ജിത്തു. തന്റെ വിശേഷങ്ങളെല്ലാം നടന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements
Courtesy: Public Domain

നവംബര്‍ 19നായിരുന്നു താരത്തിന്റെ വിവാഹം. കാവേരിയാണ് ജിത്തുവിന്റെ വധു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെയാണ് ജിത്തു കാവേരിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

ALSO READ-അന്ന് സംഭവിച്ച ആ കാര്യം ഞെട്ടിച്ചു; പിന്നെ മകളെ തനിച്ച് കിടത്തി ജോലി ചെയ്തിട്ടില്ല; കുഞ്ഞിനെ സുരക്ഷിതയാക്കി സൗഭാഗ്യ വെങ്കിടേഷ്

താരത്തിന്റെ മൗനരാഗം സീരിയലിലും വിവാഹ എപ്പിസോഡ് നടക്കുന്നതിനിടെയാണ് ജിത്തു ജീവിതത്തിലും വിവാഹിതനായത്. വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമായിരുന്നു ജീത്തുവും കാവേരിയും.

ഇപ്പോഴിതാ ജിത്തു വേണുഗോപാലും ഭാര്യ കാവേരിയും അതിഥികളായി എത്തുന്ന സ്റ്റാര്‍മാജിക് ഷോയുടെ പ്രമോ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ പ്രമോ വീഡിയോ വൈറലാവുകയാണ്.

ALSO READ-പിഎസ്‌സിക്ക് പഠിച്ചു, ജോലി നേടി; സ്വപ്നം നേടിയതിന് പിന്നില്‍ ഉണ്ണി മുകുന്ദന്‍! ചാണകത്തില്‍ വീഴല്ലേ, അവന്‍ നിന്നെയും സംഘിയാക്കും എന്ന് പറയുന്നവരോട് ഷാമില

ഒരേ നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് ജിത്തുവും കാവേരിയും വാരായോ എന്ന ഗാനത്തിന് സ്റ്റേജില്‍ നിന്നും ഡാന്‍സ് കളിക്കുന്നത് പ്രമോ വീഡിയോയില്‍ കാണാവുന്നതാണ്.

ഇതിനിടെ അവതാരകയായ ലക്ഷ്മി കല്യാണം കഴിഞ്ഞാല്‍ ജിത്തു എവിടെയൊക്കെ കൊണ്ട് പോകുമെന്ന് പറഞ്ഞതെന്നാണ് കാവേരിയോട് ചോദിച്ചത്. പാരീസ് എന്നായിരുന്നു കാവേരി നല്‍കിയ മറുപടി. ഈ സമയത്ത് പാസ്‌പോര്‍ട്ട് ഇല്ലാത്ത ജിത്തുവും കാവേരിയും എങ്ങനെ പാരീസില്‍ പോകുമെന്നായിരുന്നു നോബിയുടെ കമന്റ്.

ആ സമയം ബിനു അടിമാലി പറഞ്ഞത് ഗ്യാസിന്റെ ബുക്ക് കാണിച്ച് ഇതാണ് പാസ്പോര്‍ട്ട് എന്ന് പറഞ്ഞ ആളാണ് ഇതെന്ന് എന്നായിരുന്നു. ആ സമയം ഉല്ലാസ് ചോദിച്ചത് ബിനുവിന് കൊടുത്തത് പാംപേഴ്സാണോ അതോ ബര്‍മുഡയാണോ എന്നായിരുന്നു. ഈ ചിരി വേദിയില്‍ അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്.

പിന്നാലെ ബിനുവും നോബിയും പരിപാടിക്കിടെ വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇരുവരും സൈഡില്‍ മാറി നില്‍ക്കുന്നതും വീഡിയോയിലൂടെ കാണുന്നുണ്ട്. എന്നാല്‍ ഇത് പ്ലാന്‍ ചെയ്ത സംഭവം ആണോ എന്നാണ് പ്രേക്ഷകരുടെ സംശയം. ഇതൊക്കെ ഷോയുടെ പതിവായതിനാല്‍ ഈ പിണക്കം വിശ്വസിക്കാനാകില്ലെന്നാണ് പ്രേക്ഷകരുടെ കമന്റ്.

എങ്കിലും എന്താണ് സ്റ്റാര്‍ മാജിക്കില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രേക്ഷകരെ പറ്റിക്കുന്നതാണോ എന്നും അന്വേഷിക്കുകയാണ് ഇവര്‍. ശനിയാഴ്ചവരെ കാത്തിരുന്നേ പറ്റൂവെന്നും പ്രേക്ഷകര്‍ പറയുന്നു.

Advertisement