അന്ന് സംഭവിച്ച ആ കാര്യം ഞെട്ടിച്ചു; പിന്നെ മകളെ തനിച്ച് കിടത്തി ജോലി ചെയ്തിട്ടില്ല; കുഞ്ഞിനെ സുരക്ഷിതയാക്കി സൗഭാഗ്യ വെങ്കിടേഷ്

328

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്‌സത നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.

2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

Advertisements

കഴിഞ്ഞ വര്‍ഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഇപ്പോഴിതാ താരം ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിനൊപ്പം ടെലിവിഷന്‍ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരി എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം യൂട്യൂബ് ചാനലിലും സജീവമാണ്.

ALSO READ- പിഎസ്‌സിക്ക് പഠിച്ചു, ജോലി നേടി; സ്വപ്നം നേടിയതിന് പിന്നില്‍ ഉണ്ണി മുകുന്ദന്‍! ചാണകത്തില്‍ വീഴല്ലേ, അവന്‍ നിന്നെയും സംഘിയാക്കും എന്ന് പറയുന്നവരോട് ഷാമില

സൗഭാഗ്യ തന്റെയും മകള്‍ സുദര്‍ശന എന്ന സുധാപ്പൂവിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഉണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യ.

അര്‍ജുന്‍ ജോലിയാവിശ്യത്തിനായി പോകുന്നതോടെ സൗഭാഗ്യ മിക്കപ്പോഴും വീട്ടില്‍ ഒറ്റയ്ക്കാവും. ഈ സമയത്ത് സൗഭാഗ്യ കുട്ടിയെ ഉറക്കി കിടത്തിയിട്ടാണ് ജോലി ചെയ്യുന്നത്. ഈ വീഡിയോകള്‍ താരം പലതവണ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഈ അനുഭവം ഉണ്ടായതോടെ ആ ശീലം മാറിയെന്നാണ് സൗഭാഗ്യ പറയുന്നത്. ഒരിക്കല്‍ കുട്ടിയെ ഉറക്കി കിടത്തിയിട്ട് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ALSO READ- മകളെ പോലെ ആണെങ്കില്‍ ഇതാണോ ചെയ്യേണ്ടത്? സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഇന്ദ്രന്‍സ് ഇങ്ങനെ പറയുമെന്ന്; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ആ സമയത്ത് കുട്ടിയുടെ അടുത്തേയ്ക്ക് ഒരു പാമ്പ് വന്നിരുന്നു. അത് മൂര്‍ഖന്‍ പാമ്പായിരുന്നു. പെട്ടെന്ന് കണ്ടതു കൊണ്ട് മോള്‍ക്കൊന്നും പറ്റിയില്ല. ഭാഗ്യത്തിന് അമ്മയും കൂടെ ഉണ്ടായിരുന്നു. തനിക്ക് പാമ്പിനെ ഭയങ്കര പേടിയാണെന്നും ആ സംഭവത്തോടെ എനിക്കു കുട്ടിയെ തനിച്ചു കിടത്താന്‍ പേടിയാണെന്നും സൗഭാഗ്യ പറയുന്നു.

ഇപ്പോള്‍ കുഞ്ഞിനെ ക്യാരി ചെയ്യുന്ന ബാഗില്‍ സുദര്‍ശനയെ പുറകിലിരുത്തിയാണ് സൗഭാഗ്യ ജോലികള്‍ ചെയ്യുന്നത്. ഇതാണ് വീഡിയോയില്‍ കാണിക്കുന്നത്. പുറകിലിരുത്തിയ കുഞ്ഞ് പെട്ടന്നു ഉറങ്ങി പോവുകയും ചെയ്യുന്നുണ്ട്. പിന്നെ ക്യാരിയര്‍ ബാഗ് തിരിച്ചിട്ട് സൗഭാഗ്യ മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തുന്നുമുണ്ട്.

തന്റെ നടുവ് വേദനിക്കുമെങ്കിലും കുട്ടിയെ എവിടെയും കിടത്തി പോകണ്ടായെന്നും സേഫാണെന്നും സൗഭാഗ്യ പറയുന്നു. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്.

സൗഭാഗ്യ നല്ല ഒരു അമ്മ ആണെന്നും ഇത് നല്ല ഒരു ഓപ്ഷനാണെന്നു കണ്ടിട്ട് തോന്നുന്നുവെന്നും അങ്ങനെ സൗഭാഗ്യയെ പുകഴ്ത്തിയാണ് ആരാധകര്‍ കമന്റു ചെയ്യുന്നത്.

Advertisement