സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു: മികച്ച നടൻ ശിവജി, മികച്ച നടി അശ്വതി ശ്രീകാന്ത്, മികച്ച സംവിധായകൻ ഇല്ല

205

സംസ്ഥാന ടെലിവിഷൻ അവാർഡ് 2020 പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നടി അശ്വതി ശ്രീകാന്തിന് ലഭിച്ചു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്‌കാരം.

മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യനെ തിരഞ്ഞെടുത്തു മഴവിൽ മനോരമയിലെ അക്ഷരത്തെറ്റ് എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

Advertisements

ALSO READ

കുടുംബവിളക്കിൽ ശിതളായി അമൃതയ്ക്ക് പകരം ഇനി ശ്രിലക്ഷ്മി ശ്രീകുമാർ, ആശ്വാസത്തിൽ ആരാധകർ

മികച്ച നടൻ ശിവജി ഗുരുവായൂരാണ്. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കഥയറിയാതെ എന്ന പരമ്പരയിലെ അഭിനയത്തിനാണ് ശിവജിയെ തേടി പുരസ്‌കാരം എത്തിയത്. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിലെ അഭിനയത്തിന് റാഫി സ്വന്തമാക്കി.

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നുംതന്നെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മികച്ച ടെലി സീരിയൽ വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലായെന്ന് ജൂറി തീരുമാനിച്ചു. മികച്ച സംവിധായകനെയും ഇത്തവണ തിരഞ്ഞെടുത്തില്ല. മികച്ച ടെലി ഫിലിം ആയി റജിൻ കെ സി സംവിധാനം ചെയ്ത ‘കള്ളൻ മറുത’ തിരഞ്ഞെടുത്തു. മികച്ച കലാസംവിധായകനും ഇത്തവണ അവാർഡ് ഇല്ല.

ALSO READ

ആ സംഭവത്തിന് ശേഷം മഞ്ജു പൊട്ടി കരയുകയായിരുന്നു, സല്ലാപം ലൊക്കേഷനിൽ സംഭവിച്ചത് വെളിപ്പെടുത്തി മനോജ് കെ ജയൻ

മികച്ച ഹാസ്യാഭിനേതാവ് സലിം ഹസ്സൻ (മറിമായം / മഴവിൽ മനോരമ )
മികച്ച ബാലതാരം ഗൗരി മീനാക്ഷി (ഒരിതൾ/ ദൂരദർശൻ )
മികച്ച ഛായാഗ്രാഹകൻ ശരൺ ശശിധരൻ (കള്ളൻ മറുത )
മികച്ച ചിത്രസംയോജകൻ വിഷ്ണു വിശ്വനാഥൻ (ആന്റി ഹീറോ )
മികച്ച സംഗീത സംവിധായകൻ വിനീഷ് മണി (അച്ഛൻ / കേരള വിഷൻ )

AWARD-DECLARATION_FINAL

Advertisement