അപ്പോൾ തന്നെ മറുപടി നൽകും ഡിക്യൂ; അക്കാര്യത്തിൽ മമ്മൂക്കയെ പോലെ തന്നെയാണ് താരപുത്രനും: രജിഷ വിജയൻ

131

മലയാള സിനിമാ ലോകത്തേക്ക് പുതിയൊരു സംവിധായിക കൂടി രംഗപ്രവേശനം ചെയ്യുകയാണ്. വർഷങ്ങളായി സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായിരുന്ന സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്ക് അരങ്ങേറിയിരിക്കുകയാണ്. സ്‌റ്റെഫിയുടെ ആദ്യ ചിത്രമാണ് മധുര മനോഹര മോഹം.

ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തത് ദുൽഖർ സൽമാനായിരുന്നു. ദുൽഖറിനൊപ്പം താൻ ഒരു ചിത്രം പോലും ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം വലിയ പിന്തുണയാണ് തന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌റ്റെഫി.

Advertisements

താൻ, ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്ത് തരാനായി മെസേജ് ചെയ്തപ്പോൾ തന്നെ അദ്ദേഹം റിപ്ലെ ചെയ്തെന്നും അക്കാര്യം ചെയ്തു തന്നുവെന്നും സ്റ്റെഫി പറഞ്ഞു. ചിത്രത്തിലെ നായിക രജിഷ വിജയനൊപ്പം കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റെഫി ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ- ആ നടിക്ക് ഭംഗി കൂടിപ്പോയതാണ് കുഴപ്പം; എന്ത് ധരിച്ചാലും നോർമൽ ലുക്കിലേക്ക് മാറ്റാൻ പാടാണ്; മനസ് തുറന്ന് സ്റ്റെഫി സേവ്യർ

താൻ ഫഹദിനും ദുൽഖറിനുമൊപ്പം വർക്ക് ചെയ്തിട്ടില്ല. ആൻമരിയ കലിപ്പിലാണ് ചെയ്യുമ്പോൾ ദുൽഖറിന്റെ ഗസ്റ്റ് റോൾ ഉണ്ട്. കോസ്റ്റ്യൂം റെഫറൻസ് കൊടുത്തതുകൊണ്ട് ചെന്നൈയിൽ നിന്ന് വന്നപ്പോഴേ അതും കൊണ്ടാണ് ദുൽഖർ വന്നത്. പക്ഷേ നമ്മുടെ ഐഡിയ അതിലുണ്ടെന്നും സ്റ്റെഫി പറയുന്നു.

ദുൽഖറിന്റെ കൂടെ വർക്ക് ചെയ്തിട്ടില്ലെങ്കിലും എന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹമാണ് ലോഞ്ച് ചെയ്തത്. അങ്ങനെ അദ്ദേഹത്തെ അറിയാം. സിനിമയുടെ ട്രെയ്ലർ ഷെയർ ചെയ്തപ്പോഴാണെങ്കിലും കണ്ടിട്ട് എനിക്ക് റിപ്ലേ അയച്ചെന്നും താരം വെളിപ്പെടുത്തുന്നു.

ALSO READ- സ്ത്രീപ്രാതിനിധ്യം കുറഞ്ഞത് തുണച്ചു; എഴുപതാം ആഴ്ചയിൽ സെറീന പോയത് പുറത്തേക്കല്ല, സീക്രട്ട് റൂമിലേക്ക്; തിരിച്ചുവരവിന് കാത്ത് പ്രേക്ഷകർ!

ദുൽഖറിന്റെ കൂടെ ഒരു പടം ചെയിതിട്ടില്ല. ഒരു ടെക്നീഷ്യനായ തന്നെ അദ്ദേഹത്തിന് അറിയാമോ എന്ന് പോലും അറിയില്ല. ഹായ് ബൈ പറഞ്ഞിട്ടുണ്ടെന്നുള്ളതല്ലാതെ പരിചയമില്ല. പക്ഷേ ആദ്യ സിനിമയാണ്, ഫസ്റ്റ് ലുക്ക് ഒന്ന് ലോഞ്ച് ചെയ്തു തരുമോ എന്ന് ചോദിക്കുമ്പോൾ തന്നെ സ്പോട്ടിൽ എനിക്ക് റിപ്ലെ വന്നു. നന്നായി സപ്പോർട്ട് ചെയ്‌തെന്നും സ്റ്റെഫി പറഞ്ഞു.

അതേസമം, മെസേജ് അയച്ചാൽ അപ്പോൾ തന്നെ റിപ്ലേ തരുന്ന ആക്ടറാണ് ഡിക്യുവെന്നും അക്കാര്യത്തിൽ മമ്മൂക്കയെ പോലെ തന്നെയാണെന്നും നായിക രജിഷയും പറയുന്നു.

ഈ ജൂൺ 16നാണ് മധുര മനോഹര മോഹം റിലീസ് ചെയ്യുന്നത്. രജിഷക്ക് പുറമേ ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, സൈജു കുറുപ്പ്, ആർഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യതാരങ്ങൾ.

Advertisement