അളവൊന്നും കറക്ടായിരുന്നില്ല, വേറെ ആരെങ്കിലുമായിരുന്നുവെങ്കില്‍ ആ കോസ്റ്റിയൂം ഇടാന്‍ പോലും തയ്യാറാവില്ല, പക്ഷേ പൃഥ്വിരാജ് അത് ധരിച്ചു, സ്റ്റെഫി സേവ്യര്‍ പറയുന്നു

376

മലയാള സിനിമയിലെ അറിയപ്പെടുന്ന കോസ്റ്റിയൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സ്‌റ്റെഫി സേവ്യര്‍. ഇപ്പോഴിതാ തനിക്ക് എളുപ്പത്തില്‍ കോസ്റ്റിയൂം ഡിസൈന്‍ ചെയ്യാന്‍ പറ്റുന്ന നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റെഫി.

Advertisements

തനിക്ക് കോസ്റ്റിയം ചെയ്യാന്‍ ഏറെ എളുപ്പമായി തോന്നിയിട്ടുള്ളത് പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനുമാണ്. താന്‍ ആദ്യം ചെയ്ത കോസ്റ്റിയം പൃഥ്വിരാജിന് ഇഷ്ടമായിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹം അത് ധരിച്ച് ഷൂട്ട് ചെയ്തുവെന്നും സ്റ്റേഫി പറയുന്നു.

Also Read: മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ്, ലാലേട്ടനെ കുറിച്ച് സൂപ്പർ നടി പറഞ്ഞത് കേട്ടോ

താന്‍ ചാക്കോച്ചന്റെ കൂടെയാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. 2015ലായിരുന്നു കൂടുതല്‍ പടങ്ങളും ചെയ്തിട്ടുള്ളതെന്നും പൃഥ്വിരാജിന്റെയൊപ്പം ഡാര്‍വിന്റെ പരിണാമം എന്ന ചിത്രമായിരുന്നു ആദ്യം ചെയ്തതെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു.

ആ ചിത്രത്തില്‍ താന്‍ ആദ്യം പൃഥ്വിരാജിന് വേണ്ടി ചെയ്ത കോസ്റ്റിയൂം അദ്ദേഹത്തിന് ചേരുന്നതായിരുന്നില്ല. കോസ്റ്റിയം ഇട്ട് കാരവാനില്‍ നിന്നും ഇറങ്ങുമ്പോള്‍ പുള്ളിക്ക് പാന്റ് ഒന്നും ഫിറ്റായിരുന്നില്ലെന്നും വേറെ ആരെങ്കിലുമായിരുന്നേല്‍ ആ ഡ്രസ്സ് ഇട്ട് പുറത്ത് വരികപോലുമില്ലായിരുന്നുവെന്നും സ്‌റ്റെഫി പറയുന്നു.

Also Read: കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലിനും കല്യാണം: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തയ് കേട്ടോ

പക്ഷേ പൃഥ്വിരാജ് ആ കോസ്റ്റിയൂം ധരിച്ച് ഷൂട്ട് ചെയ്തു. പക്ഷേ ഉച്ചയ്ക്ക് തന്റെ ഫിറ്റിങ്ങിലുള്ള കോസ്റ്റിയം കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും താന്‍ ഈ ഫീല്‍ഡില്‍ പുതിയ ആളായതുകൊണ്ട് പലരും തനിക്ക് കണ്‍സിഡറേഷന്‍ തന്നിരുന്നുവെന്നും സ്റ്റേഫി കൂട്ടിച്ചേര്‍ത്തു.

Advertisement