Home Entertainment Celebrities

അമ്പലങ്ങളിലൊന്നും പോകാറില്ല, ദൈവങ്ങള്‍ക്കെല്ലാം വേണ്ടത് പണം, അവര്‍ക്ക് ജീവിക്കാന്‍ മനുഷ്യരുടെ കാശുവേണം; തുറന്നുപറഞ്ഞ് സലിം കുമാര്‍

517

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി ദേശീയ പുരസ്‌കാരം വരം നേടി ഞെട്ടിച്ച് താരമാണ് നടന്‍ സലീം കുമാര്‍. തന്റേതായ അഭിനയ ശൈലിയിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാള നടന്മാരില്‍ മുന്നില്‍ തന്നെയാണ് സലിം കുമാര്‍.

Advertisements

അതേ സമയ അഭിനയ മോഹവുമായി വേഷങ്ങള്‍ക്ക് വേണ്ടി പലരുടെയും അടുത്ത പോയതിനെക്കുറിച്ചും അഭിനയം അറിയില്ലെന്ന് പറഞ്ഞ് പുറത്താക്കിയതും എല്ലാം സലിം കുമാര്‍ മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

Also Read: മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ്, ലാലേട്ടനെ കുറിച്ച് സൂപ്പർ നടി പറഞ്ഞത് കേട്ടോ

വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സംവിധായകന്‍ തന്റെ ഡേറ്റിന് വേണ്ടി രണ്ട് ദിവസം കാത്തിരുന്നതിനെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. ഇന്ന് മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത നടനാണ് സലിംകുമാര്‍.

ഇപ്പോഴിതാ താന്‍ അമ്പലങ്ങളിലൊന്നും പോകാറില്ലെന്ന് തുറന്ന് പറയുകയാണ് സലിം കുമാര്‍. മുസ്ലീമായാലും ഹിന്ദുവായാലും ക്രിസ്ത്യനായാലും ദൈവങ്ങള്‍ക്കെല്ലാം പണമാണ് വേണ്ടതെന്നും ദൈവങ്ങള്‍ക്ക് ജീവിക്കാന്‍ മനുഷ്യന്റെ കാശ് വേണമെന്നും സലിം കുമാര്‍ പറയുന്നു.

Also Read: ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു, ഞാനത് വിശ്വിസിക്കുന്നു: ദിലീപ് വിഷയത്തിൽ സലീം കുമാർ

നമ്മളോടൊക്കെ നേരിട്ട് സംസാരിക്കാന്‍ ദൈവങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടാണെന്നും പൂജാരിയോ മൊല്ലാക്കയോ പള്ളീലച്ചനോ ഒക്കെയാണ് ദൈവത്തിന് വേണ്ടി നമ്മളോട് സംസാരിക്കുന്നതെന്നും, ഇത്തരം സങ്കല്‍പ്പങ്ങളോട് തനിക്ക് വിശ്വാസമില്ലെന്നും താരം തുറന്നുപറഞ്ഞു.

Advertisement