ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു, ഞാനത് വിശ്വിസിക്കുന്നു: ദിലീപ് വിഷയത്തിൽ സലീം കുമാർ

322

മിമിക്രി രംഗത്ത് നിന്നും സിനമാഭിനയിലേക്ക് എത്തി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ് ജനപ്രിയ നായകൻ ദിലീപും സലീം കുമാറും. ദിലീപ് സൂപ്പർതാരമായും നിർമ്മാതാവായും എല്ലാം ആയിരുന്നു മലയാള സിനിമ കീഴടക്കിയത്.

എന്നാൽ തമാശ വേഷങ്ങളിൽ നിന്ന് ക്യാരക്ടർ റോളുകളിലേക്ക് എത്തി മികച്ച നടനുള്ള ദോശീയ ഭരത് അവാർഡ് വരെ നേടി മലയാളികളെ ഞെട്ടിച്ച താരമാണ് സലീം കുമാർ. അതേ സമയം കൊച്ചിയിൽ വെച്ച് മലയാളിയായ തെന്നിന്ത്യൻ യുവ നടി ആക്രമിക്കപ്പെട്ട സംഭവുമായ ബന്ധപ്പെട്ട കേസിൽ ദിലീപി പ്രതിപ്പട്ടികയിൽ ഉള്ള വ്യക്തയാണ്.

Advertisements

അതേ സമയം ഈ കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്നാണ് സലീം കുമാർ പറയുന്നത്. ആ കുറ്റം ചെയ്തോ എന്ന് താൻ ദിലീപിനോട് ചോദിച്ചിരുന്നു. അന്ന് മക്കളെ പിടിച്ച് സത്യം ചെയ്തിട്ട്, അങ്ങനെ ചെയ്തിട്ടില്ല എന്ന് ദിലീപ് പറഞ്ഞു എന്നും സലീം കുമാർ പറയുന്നു:

Also Read
നന്നായിട്ട് സുഖിപ്പിച്ച് ലിപ് ലോക്ക് ചെയ്യുന്നത് ആലിയ ഭട്ട് ആണ്, പരിണീതി പക്ഷെ അത്ര പോരാ: അർജുൻ കപൂർ പറഞ്ഞത് കേട്ടോ

ദിലീപ് ചെയ്ത കാര്യങ്ങളൊന്നും ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകൾ നമ്മൾ അല്ല എന്നേ പറഞ്ഞുള്ളു. നമ്മൾ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്. അത് കോടതിയാണ് നടപ്പാക്കേണ്ടത്. ഞാൻ അത് മാത്രമേ പറഞ്ഞിട്ടുള്ളു. ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മൾ നോക്കാൻ പോയിട്ടില്ല.

അതിന്റെ പേരിൽ അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ കുഴപ്പമില്ല. അത് ദിലീപ് ചെയ്തിട്ടുണ്ടെങ്കിൽ അത് ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ നമ്മൾ ജഡ്ജ് ചെയ്യാൻ ആരുമല്ല. ചിലപ്പോൾ അയാൾ തെറ്റുകാരനല്ലെങ്കിലോ? കോടതിയുടെ മുന്നിൽ നിൽക്കുന്ന സംഭവമാണ്. അയാള് തെറ്റുകാരൻ അല്ലെങ്കിൽ നമ്മൾ എന്തു ചെയ്യും.

ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്നാണ് പറഞ്ഞത്. ഞാൻ ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ പിന്നെന്താ ചെയ്യും? ഇത് ശരിയാണോ ചെയ്തോ എന്ന് ചോദിച്ചപ്പോൾ, മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഞാൻ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞ്. ഞാൻ ആലോചിച്ചപ്പോൾ ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ല.

ഒരിക്കലും ഒരു മനുഷ്യന് അങ്ങനെ ചെയ്യാൻ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. അങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആ വിശ്വാസം ചിലപ്പോൾ ശരിയാകാം തെറ്റാകാം.

അതേ സമയം അക്രമിക്കപെട്ട നടിയോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് അതിന് മുമ്പ് തന്നെ ഞങ്ങൾ അകന്നിരുന്നു എന്നാണ് സലിം കുമാർ പറയുന്നത്. ഞാൻ ആ പക്ഷത്തല്ല എതിർ പക്ഷത്തേക്ക് ആണെന്ന് വിചാരിച്ച്. പക്ഷെ സംഭവ ത്തിന് ശേഷം ഞാൻ അവരോട് സംസാരിച്ചിരുന്നു. പക്ഷെ ഞങ്ങൾ വളരെ അകന്നിരുന്നു. ഞാൻ ഒരിക്കലും ആ ഒരു പക്ഷമല്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് സലിം കുമാർ പറയുന്നത്.

Also Read
സൂപ്പർനടി, അതിലും സൂപ്പർ നർത്തകി, തെന്നിന്ത്യയിലെ താരറാണി, പക്ഷേ ഇപ്പോഴും അവിവാഹിത, കാരണം ഒരു സൂപ്പർ നടൻ: നടി ശോഭനയുടെ ജീവിതം

Advertisement