ഫേക്ക് സുഹൃത്തുക്കൾ ഗോസിപ്പുകൾ വിശ്വസിക്കും, യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങൾക്കായി നിലകൊള്ളും’ എന്ന് സുചിത്ര; ഇതാണ് ട്രൂ ഫ്രണ്ട്ഷിപ്പെന്ന് ആരാധകർ

280

ബിഗ് ബോസ് സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ആയിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയൽ സുചിത്ര നായരും. ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുൻപേ തന്നെ ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. സുചിത്ര ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.

തുടർന്ന് മിനി സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. നിരവധി കുടുംബസീരിയലുകളിലൂടെ സുചിത്ര മനം കവർന്നിരുന്നു. കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായി എത്തിയതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സുചിത്ര ഇന്നും അഖിലുമായി സുഹൃദ്ബന്ധം സൂക്ഷിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത് സുഖിൽ എന്നാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെ വാർത്തകൾ വന്നിരുന്നു.

ALSO READ- ജയിലർ ട്രെയിലറിൽ നിറഞ്ഞാടി രജനികാന്ത്; മോഹൻലാലിന്റെ നിഴൽ പോലുമില്ല; രോഷത്തിൽ ആരാധകർ!

ബിഗ് ബോസ് സീസൺ 5 കഴിഞ്ഞിട്ടും ഇപ്പോഴും ഇത്തരം പ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാലും ബിബി് ഹൗസിൽ സുചിത്രയുടെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്ന കുട്ടി അഖിലും സൂരജും ഇപ്പോഴും അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. ഹൗസിൽ നിന്ന് പുറത്തെത്തിയ ശേഷവും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട് ഈ മൂവർ സംഘം. ഇടയ്ക്കിടെ ഒത്തുകൂടുകയും യാത്രപോവുകയുമൊക്കെ ചെയ്യാറുണ്ട് ഇവർ.
അടുത്തിടെ ഇവരുടെ ഒരുമിച്ചുള്ള പുതിയൊരു ചിത്രം വൈറലാവയിരിക്കുകയാണ്.

സുചിത്ര തന്നെയാണ് ഇത്തവണയും അഖിലിനും സൂരജിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തേക്കാളേറെ സുചിത്ര അതിന് നൽകിയ ക്യാപ്ഷനാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ALSO READ-എനിക്ക് ആ ത്മ ഹ ത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്; അപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിലീപ്

”ഫേക്കായ സുഹൃത്തുക്കൾ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ വിശ്വസിക്കും എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളെ നന്നായി അറിയുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യും. നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്ടപ്പെടുന്നില്ല, യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ്” – എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഇപ്പോഴിതാ നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ‘നിങ്ങളുടെ ഫ്രണ്ട്ഷിപ്, അത് കാണാൻ തന്നെ ഭയങ്കര പോസറ്റീവ് വൈബ് ആണ്. എന്നും എപ്പോഴും നിങ്ങളെ മൂന്ന് പേരേയും ഹാപ്പി ആയി കാണാൻ ഇഷ്ടം. ട്രൂ ഫ്രണ്ട്ഷിപ്പ്, സീസൺ 4 ന്റെ സൗഹൃദത്തിന്റെ മുത്തുകൾ ആണ്’ എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. ‘നിങ്ങൾ പോളിക്കു, എന്നും ഇതുപോലെ ഹാപ്പി ആയിരിക്കാൻ കഴിയട്ടെ’, ‘ക്യാപ്ഷൻ വളരെ ശരിയാണ്, അനുഭവങ്ങളിൽ നിന്നാണ് പഠിക്കുക’ എന്നാണ് മറ്റു ചിലർ കമന്റ് ചെയ്യുന്നത്.

Advertisement