അഖിലുമായുള്ള അപവാദ പ്രചരണം നല്ല രീതിയിൽ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കി; വീട്ടുകാർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല; വെളിപ്പെടുത്തി സുചിത്ര

275

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസൺ. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ആയിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയൽ സുചിത്ര നായരും.

ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുൻപേ തന്നെ ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. ഇപ്പോഴും ആ സുഹൃദ്ബന്ധം തങ്ങൾ സൂക്ഷിക്കുന്നതായി ഇവർ വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത് സുഖിൽ എന്നാണ്.

Advertisements

അതേസമയം, ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകി താരങ്ങൾ രംഗത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ, ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ എല്ലാ കാര്യവും വെളിപ്പെടുത്തുകയാണ് സുചിത്ര.

ALSO READ- ആദ്യത്തെ യൂട്യൂബ് വരുമാനം കൊണ്ട് നല്ല ഭക്ഷണം വാങ്ങി, കടം വീട്ടി, നല്ലൊരു വീട്ടിലേക്ക് മാറി; മാങ്ങ മാത്രം കഴിച്ച് ജീവിച്ചിട്ടുണ്ട്; അമലും കുഞ്ഞാറ്റയും

താൻ ബിഗ്ഗ് ബോസ് ഷോയെ കുറിച്ച് ഒന്നും അറിയാതെ പോയ ആളാണെന്നും മുൻ സീസണുകളിലെ ഏതാനും എവിക്ഷൻ എപ്പിസോഡുകൾ കണ്ടെന്നല്ലാതെ ബിഗ്ഗ് ബോസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സുചിത്ര പറയുന്നു. അഭിമുഖത്തിനിടെ താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ, പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. നിങ്ങൾ നിങ്ങളായി നിന്നാൽ മതി എന്നാണ് അവർ പറഞ്ഞത്. പിന്നെ ഫേക്ക് ആയി ചിലർ വരും. അവരോട് വേണമെങ്കിൽ ഫേക്ക് ആകാം എന്ന് പറഞ്ഞു. അതിന് ക്ലാസ് എടുത്ത് തരുമോ എന്നായിരുന്നു ഞാൻ തിരിച്ച് ചോദിച്ചതെന്നും സുചിത്ര പറയുന്നു.

തനിക്ക് പി ആർ എന്താണ് എന്നു അറിയില്ലായിരുന്നു. റിയാസ് ഒക്കെ അകത്ത് വന്നപ്പോഴാണ് പുറത്ത് മുഴുവൻ പി ആർ കളിയാണ്. അതുകൊണ്ട് ചേച്ചിയ്ക്ക് എല്ലാം നല്ല പണി കിട്ടുന്നുണ്ട് എന്ന് അറിഞ്ഞത്. അപ്പോഴും എന്താണ് പി ആർ എന്നും പി ആർ വക്ക് എന്നോ അറിയില്ലായിരുന്നെന്നും താരം പറഞ്ഞു. യഥാർത്ഥിൽ ബിഗ്ഗ് ബോസിന് അകത്തുള്ളവർ കഥ അറിയാതെ ആട്ടം കാണുന്ന പൊട്ടന്മാരാണ്. ശരിക്കുള്ള കളി നടക്കുന്നത് പുറത്താണ്. ഇവിടെ ആടിനെ പട്ടിയാക്കും. പാട്ടിയെ ആടും ആക്കും. പക്ഷെ അതിന് ബിഗ്ഗ് ബോസ് ഷോയ്ക്ക് പങ്കുണ്ട് എന്ന് ഞാൻ കരുതുന്നില്ലെന്നും താരം പ്രതികരിച്ചു.എന്റെയൊക്കെ സംസാരത്തിൽ ഒന്നും ഇല്ലാത്തത് കൊണ്ട് ബിഗ് ബോസ് ഒന്നും പുറത്ത് കണിച്ചിട്ടുണ്ടാവില്ലെന്നാണ് സുചിത്ര പറയുന്നത്.

ALSO READ-ലിജോ എന്താണ് എന്ന് പഠിക്കുന്നേയുള്ളൂ; സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെ, ഇന്ത്യൻ സ്‌ക്രീൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് സൃഷ്ടിച്ചിരിക്കുന്നത്; പായ്ക്കപ്പിനിടെ മോഹൻലാൽ

പിന്നെ ബിഗ്ഗ് ബോസിന് ശേഷം പുറത്തിറങ്ങിയപ്പോൾ സ്ഥിതിഗതികൾ ഏറെ കുറേ മനസ്സിലായി. അഖിലുമായി ചേർത്ത് വന്ന അപവാദ പ്രചരണം നല്ല രീതിയിൽ വീട്ടിലും കുടുംബത്തിലും പ്രശ്നം ഉണ്ടാക്കിയിരുന്നെന്നും സുചിത്ര പറഞ്ഞു. താൻ ഇറങ്ങുന്നതിന് കുറച്ച് ദിവസം മുൻപെ വീട്ടുകാർക്ക് പുറത്തിറങ്ങാനും സംസാരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല. താൻ എന്ത് പറഞ്ഞാലും നെഗറ്റീവ് ആയ രീതിയിൽ എടുക്കാൻ തുടങ്ങി എന്ന്് മനസ്സിലായത് കൊണ്ടാണ് അഭിമുഖം നൽകാതിരുന്നതെന്നും സുചിത്ര പറഞ്ഞു.

താനും അഖിലും നല്ല സുഹൃത്തുക്കളാണ്. അത് ബിഗ്ഗ് ബോസ് ഷോയ്ക്ക് അകത്ത് വച്ചും പുറത്ത് വച്ചും. തങ്ങൾ ഒരുമിച്ച് എവിടെ പോയാലും മറ്റൊരു അർത്ഥം നൽകുന്നത് എന്തിനാണെന്നും സുചിത്ര ചോദിക്കുന്നു. അമ്പലത്തിൽ പോയപ്പോൾ കല്യാണം കഴിച്ചു എന്നായിരുന്നു പറഞ്ഞ് പരത്തിയത്. തുടക്കത്തിലൊക്കെ വലിയ പ്രശ്നമായി തോന്നിയിരുന്നു. പിന്നീട് അത് മൈന്റ് ചെയ്യാതെയായി. ഇപ്പോൾ കുറച്ച് നല്ല കമന്റുകൾ എല്ലാം വരുന്നുണ്ട്. ബിഗ്ഗ് ബോസിന് അകത്ത് പല ബന്ധങ്ങളും ഫേക്ക് ആയിരുന്നല്ലോ, നിങ്ങൾ മാത്രം ആ സൗഹൃദം സൂക്ഷിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് കമന്റുകളെന്ന് സുചിത്ര പറയുന്നു.

ഞങ്ങൾ സീസൺ ഫോറിലെ റോബിൻ ഒഴിച്ച് എല്ലാവരുമായി തമ്മിൽ കോണ്ടാക്ട് ഉണ്ട്. ബ്ലെസ്ലിയും റോബിനും ആയിട്ടാണ് തീരെ ബന്ധം ഇല്ലാത്തത്. ബ്ലെസ്ലി ഒരിക്കൽ വിളിച്ചിരുന്നു. റോബിൻ വിവാഹ നിശ്ചയത്തിനൊന്നും ആരേയും വിളിച്ചിട്ടില്ല.

Advertisement