Home Entertainment Celebrities

അഖിലിനും സുചിത്രയ്ക്കും ഇത് പുതിയ വിശേഷത്തിന്റെ പുതുവര്‍ഷം; സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ എന്ന് ശാലിനി; വാര്‍ത്ത അറിഞ്ഞ് അമ്പരന്ന് ആരാധകരും!

7295

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസൺ. ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണ ബിഗ്‌ബോസിന്റെ ടൈറ്റിൽ വിന്നർ ആയി മാറിയിരുന്നത്.

അതേ സമയം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ആയിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയൽ സുചിത്ര നായരും. ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുൻപേ തന്നെ ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു.

Advertisements

ഇപ്പോഴും ആ സുഹൃദ്ബന്ധം തങ്ങൾ സൂക്ഷിക്കുന്നതായി ഇവർ വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത് സുഖിൽ എന്നാണ്. ഇപ്പോഴിതാ ആ പേര് തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ അഖിലിനെയും സുചിത്രയെയും സംബന്ധിച്ച് മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാകുന്നത്.

ALSO READ- അതിന് ശേഷം ഒരുപാട് ഫോൺ കോളുകൾ അച്ഛന് വന്നു, എല്ലാവരും വിളിച്ച് കരയുക ആയിരുന്നു, വെളിപ്പെടുത്തലുമായി ആരതി പൊടി

അഖിലിനും സുചിത്രയ്ക്കും സന്തോഷത്തിന്റെ വര്‍ഷമാണ് 2023 എന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരുടേയും ഉറ്റ സുഹൃത്തായ ശാലിനി. 2023 അഖിലിനും സുചിത്രയ്ക്കും നല്ലൊരു വര്‍ഷം ആണെന്നും പുതിയൊരു സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കുമെന്നും അതിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരുമെന്നുമാണ് ശാലിനി പറയുന്നത്.

ഒപ്പം കാക്കിപ്പട എന്ന ചിത്രത്തില്‍ അഖില്‍ പ്രധാന കഥാപാത്രമായി എത്തുന്നു എന്നാണ് ശാലിനി പറയുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പോലെ അഖിലിന് നല്ല അവസരം കിട്ടി എന്നും സുഹൃത്തായ ശാലിനി പറയുന്നു.

ALSO READ-അതൊക്കെ ചിത്രീകരിക്കുമ്പോൾ ഞാൻ പൊട്ടിക്കരയുക ആയിരുന്നു, ഭർത്താവ് നിസ്സഹായനായി നോക്കി നിന്നു: തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

അതേസമയം, ഈ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് ഇപ്പോള്‍ അഖിലിന് ആശംസകള്‍ അറിയിക്കുന്നത്. എന്നാല്‍, സുചിത്രയുടെ സന്തോഷ വാര്‍ത്ത എന്താണെന്ന് ഇപ്പോള്‍ പറയാന്‍ സമയം ആയില്ലെന്നാണ് ശാലിനി പറയുന്നത്.

അത് അറിഞ്ഞപ്പോള്‍ മുതല്‍ തനിക്ക് ഈ സന്തോഷ വാര്‍ത്ത പുറത്ത് പറയാതിരിക്കാന്‍ കഴിയുന്നില്ലെന്നും എന്നാലും താന്‍ പരമാവധി ശ്രമിക്കാമെന്നും ശാലിനി പറയുകയാണ്. ചിലപ്പോള്‍ താന്‍ അത് നാളത്തെ പോസ്റ്റിലൂടെ പങ്ക് വയ്ക്കുമെന്നും തനിക്ക് പിടിച്ചു വയ്ക്കാന്‍ പറ്റുന്നില്ലെന്നും ശാലിനി പറയുന്നുണ്ട്.

മൂന്ന് പേരും വളരെ അടുത്ത സുഹൃത്തുക്കള്‍ ആണ്. മൂന്ന് പേരുടെയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലമാകാറുണ്ട്. രസതന്ത്രം സിനിമയിലെ ഇന്നസെന്റ് ചേട്ടന്റെ അവസ്ഥയാണ് തനിക്ക് എന്നും ശാലിനി പ്രതികരിക്കുകയാണ്. രഹസ്യം സൂക്ഷിച്ചു വയ്ക്കുമ്പോള്‍ ഉള്ള വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്നും ആവോളം കാത്തില്ലേ ഇനി വേവോളം കാക്കാമെന്നും ശാലിനി പറയുകയാണ്.

Advertisement