Home Entertainment Celebrities

നിനക്ക് വേണ്ടി വലിയൊരു കാര്യം ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, എന്നെ വിശ്വസിക്കൂ; മഹാദേവന്‍ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

62

നടി സുചിത്രയെ കുറിച്ച് പറയാൻ വാനമ്പാടി എന്ന പരമ്പര തന്നെ ധാരാളം. ഇതിൽ വില്ലത്തിയായി എത്തിയ നടി ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ഇതിലൂടെ തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. ഇതിലെ നടിയുടെ പദ്മിനി എന്ന കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർക്കുന്നു. ബിഗ് ബോസിൽ എത്തിയതോടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

ഇപ്പോൾ തന്റെ വലിയൊരു ആഗ്രഹം സഫലം ആയതിന്റെ സന്തോഷത്തിലാണ് നടി. ഒരു സിനിമയിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് സുചിത്ര. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തിൽ തന്നെ താരം എത്തി. തൻറെ സിനിമ ആഗ്രഹത്തെ കുറിച്ചെല്ലാം നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾക്കൊപ്പം മഹാദേവൻ തനിക്ക് നൽകിയ സന്തോഷത്തെ കുറിച്ച് സുചിത്ര പറയുന്നത്.

‘സമാധാനമായി ഇരിക്കൂ, എന്റെ ടൈമിങ് പെർഫക്ടാണ്, നിനക്ക് വേണ്ടി ഞാൻ വലിയ ഒരു കാര്യം പ്ലാൻ ചെയ്തിട്ടുണ്ട്. എന്നെ വിശ്വസിക്കൂ, അത് നിനക്ക് ഇഷ്ടപ്പെടും എന്ന് മഹാദേവൻ എന്നോട് പറഞ്ഞു. എന്റെ സന്തോഷത്തിന്റെ എല്ലാം കാരണം മഹാദേവനാണ്’ എന്നാണ് സുചിത്ര ഇൻസ്റ്ഗ്രാമിൽ കുറിച്ചത്.

മഞ്ഞ ചുരിദാർ ഇട്ടു നിൽക്കുന്ന മനോഹരമായ ചിത്രങ്ങളും ഫോട്ടോയ്ക്കൊപ്പം സുചിത്ര പങ്കുവച്ചിട്ടുണ്ട്. സുചിത്രതെ ആശംസിച്ചു, സൗന്ദര്യത്തെ പ്രശംസിച്ചുമൊക്കെയാണ് കമന്റുകൾ വരുന്നത്.

 

 

 

Advertisement