പ്രണയം തുറന്നുപറഞ്ഞതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു; ചതിച്ചതോടെ ശാരീരിക പ്രശ്‌നങ്ങളായി ആശുപത്രിയില്‍ കിടന്നു; വെളിപ്പെടുത്തി സൂര്യ

154

സൂര്യ ജെ മേനോന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. സൂപ്പര്‍ റിയാലിറ്റ് ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെയാണ് താരം മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയത്.
ബിഗ്‌ബോസിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്.

ഷോയില്‍ വെച്ച് നടന്‍ മണി ക്കുട്ടനോട് ഇളള പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞത്. സൂര്യ പ്രണയം പറഞ്ഞെങ്കിലും തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണ് ഉളളതെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

Advertisements

ബിഗ് ബോസില്‍ തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു സൂര്യ. എന്നാല്‍ അവസാന ഘട്ടത്തില്‍ വരെ എത്താന്‍ നടിക്ക് സാധിച്ചു. 91 ദിവസം ബിഗ് ബോസില്‍ പിടിച്ചുനിന്ന ശേഷമാണ് സൂര്യ പുറത്തായത്. അതേ സമയം ഷോയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ശേഷമാണ് സൂര്യ തിരിച്ചെത്തിയത്. നടിയും മോഡലുമായി സൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ബിഗ്‌ബോസില്‍ വന്നതാണ് താരത്തിനെ പ്രശസ്തയാക്കിയത്. ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ എല്ലാവര്‍ക്കും പ്രിയങ്കരി ആയി മാറിയിരിക്കുകയാണ് സൂര്യ.

ALSO READ- ആ സൂപ്പര്‍ സ്റ്റാറിന്റെ ഭാര്യയെ പോലെ ആയിക്കൂടെ എന്ന് ചോദിച്ചത് കടുപ്പമാണ്; ഗൂഗിള്‍ ചെയ്താല്‍ കാണുന്നത് വിവാഹമോചനമാണ്; അത് ബുദ്ധിമുട്ടിക്കുന്നു; തുറന്നടിച്ച് മേതില്‍ ദേവിക

സൂര്യ വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്. പിന്നാലെ താന്‍ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ഏറ്റവും പ്രിയപ്പെട്ട തന്റെ കൂട്ടുകാരി തന്നെ വഞ്ചിച്ചെന്നും, അത് തനിക്ക് വല്ലാത്ത ഷോക്ക് ആണ് നല്‍കിയതെന്നും സൂര്യ തുറന്നു പറഞ്ഞിരിക്കുകയാണ്. അതിനു ശേഷം അബ്‌നോര്‍മല്‍ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും ആശുപത്രിയില്‍ അഡ്മിറ്റാവുക പോലും ചെയ്‌തെന്നും സൂര്യ പറയുന്നു. താന്‍ ഒരു നിഷ്‌കളങ്ക ആയതു കൊണ്ടാണ് സുഹൃത്ത് ചതിച്ചപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ പോയതെന്നും സൂര്യ പറഞ്ഞു.

ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ താന്‍ നേരിട്ടുണ്ട്. തനിക്ക് തോന്നിയ പ്രണയം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഏറെ വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നും സൂര്യ പറയുന്നു.

ALSO READ- അവശത വന്ന് ചികിത്സ തേടി; ഒരാഴ്ചയ്ക്കുള്ളില്‍ വിട വാങ്ങി രശ്മി; മരണത്തിനു തൊട്ടു മുന്‍പ് കളിച്ചുല്ലസിച്ച് താരം; വീഡിയോ കണ്ട് കണ്ണീരടക്കാന്‍ ആകാതെ ആരാധകര്‍

താന്‍ ഇഷ്ടം പറഞ്ഞ മണിക്കുട്ടന്‍ വളരെ നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. അതിലേക്ക് തന്നെ വലിച്ചിട്ട് പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും സൂര്യ പറയുന്നുണ്ട്.

Advertisement