ആ സൂപ്പര്‍ സ്റ്റാറിന്റെ ഭാര്യയെ പോലെ ആയിക്കൂടെ എന്ന് ചോദിച്ചത് കടുപ്പമാണ്; ഗൂഗിള്‍ ചെയ്താല്‍ കാണുന്നത് വിവാഹമോചനമാണ്; അത് ബുദ്ധിമുട്ടിക്കുന്നു; തുറന്നടിച്ച് മേതില്‍ ദേവിക

593

നര്‍ത്തകിയും അധ്യാപിതകയുമായി ഒട്ടേറെ പേര്‍ക്ക് സുപരിചിതയായ മേതില്‍ ദേവിക എന്ന കലാകാരിയെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കിയത് നടന്‍ മുകേഷുമായുള്ള വിവാഹത്തോടെയാണ്. കലാകാരിയായ ദേവികയെ പിന്നീട് വിവാദ കോളങ്ങളിലും നിറഞ്ഞു കണ്ടു. വിവാഹ മോചനത്തോടെയാണ് ദേവികയുടെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തില്‍ പല ഗോസിപ്പ് വാര്‍ത്തകളും നിറഞ്ഞത്.

വിവാഹമോചന വാര്‍ത്ത വന്നതോടെ കാരണം തേടിയുള്ള ആളുകളുടെ അന്വേഷണവും ആരംഭിച്ചിരുന്നു. പലരും പല ഊഹാപോഹങ്ങളും എഴുതിപിടിപ്പിച്ചു. എന്നാല്‍, വളരെ മാന്യമായി ആ ബന്ധം അവസാനിപ്പിച്ചു എന്നു മാത്രം പറഞ്ഞുകൊണ്ടാണ് മേതില്‍ ദേവിക എത്തിയത്.

Advertisements

ഇപ്പോള്‍, ഗൂഗിളില്‍ മേതില്‍ ദേവിക എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന് അവതാരക ചോദിക്കുമ്പോള്‍, അക്കാര്യം തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ മറുപടി.

ALSO READ- അവശത വന്ന് ചികിത്സ തേടി; ഒരാഴ്ചയ്ക്കുള്ളില്‍ വിട വാങ്ങി രശ്മി; മരണത്തിനു തൊട്ടു മുന്‍പ് കളിച്ചുല്ലസിച്ച് താരം; വീഡിയോ കണ്ട് കണ്ണീരടക്കാന്‍ ആകാതെ ആരാധകര്‍

പലപ്പോഴും പുറത്തുള്ള പല യൂണിവേഴ്സിറ്റികളില്‍ നിന്നും ലെക്ചേഴ്സും മറ്റും കൊടുക്കാനായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് മുഴുവന്‍ ഇതാണ്. പുറത്ത് നിന്ന് ഫെലോഷിപ്പ് എല്ലാം കിട്ടുമ്പോള്‍ അവര്‍ ആദ്യം നോക്കുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗില്‍ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ദേവിക പറയുന്നു.

ഇപ്പോള്‍, എന്നെ കുറിച്ചുള്ള ഏറ്റവും വലി ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. ഞാന്‍ അത് മാത്രമല്ല, എനിക്ക് ഒരു സ്ട്രോങ് അക്കാഡമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം ഞാന്‍ മറ്റൊരു കാര്യം ചെയ്തു, വളരെ പെട്ടെന്ന് ഒരു വെബ്സൈറ്റ് തുടങ്ങി. അതില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുന്നുണ്ട് എന്നതും വലിയ സന്തോഷമാണെന്നും താരം പറയുന്നു.

ALSO READ- കേട്ടത് സത്യം ആവരുതേയെന്ന് ആഗ്രഹിച്ച് കിഷോറേട്ടനെ വിളിച്ചു; നിരാശയായിരുന്നു ഫലം; നടി രശ്മിയുടെ വിയോഗത്തിന്റെ വേദനയില്‍ സീമ ജി നായര്‍

അതേസമയം, തന്നെ പിന്തുണച്ചുകൊണ്ടുള്ള ഒരുപാട് കമന്റുകള്‍ കാണാം. ‘അങ്ങനെയൊന്നുമല്ല, ഇവരുടെ പഴയ വീഡിയോ കണ്ട് നോക്കൂ.. അവര്‍ മുന്‍പും ഇതുപോലെ ബോള്‍ഡ് ആയി കാര്യങ്ങള്‍ സംസാരിക്കുന്ന് ആളാണ്’ എന്നൊക്കെയുള്ള കമന്റുകള്‍ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. നൂറ് പേര്‍ നമ്മളെ കുറിച്ച് കമന്റ് എഴുതുമ്പോള്‍ അതില്‍ കുറച്ച് പേര് എങ്കിലും നെഗറ്റീവ് കമന്റിന് എതിരെ വന്ന് സംസാരിക്കുന്നുണ്ടല്ലോ എന്നത് ആശ്വാസകരമാണെന്നും മേതില്‍ ദേവിക പറയുന്നു.

അതേസമയം, വിവാഹ മോചനത്തില്‍ ആരെയും കുറ്റപ്പെടുത്താതിരുന്നതിനെ കുറിച്ചും, അന്ന് എടുത്ത തീരുമാനത്തെ കുറിച്ചും മേതില്‍ ദേവിക സംസാരിക്കുന്നുണ്ട്. എല്ലാം സംഭവിച്ചു പോകുന്നതാണ് എന്ന് പറയാന്‍ പറ്റില്ല. എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും അത് മറ്റൊരാളെ എങ്ങിനെ ബാധിക്കും എന്ന് ആലോചിച്ചാല്‍ മതി. വളരെ എളുപ്പത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പക്ഷെ അതെങ്ങനെ ഒഴിവാക്കാം എന്നതാണ് വലിയകാര്യമെന്നാണ് താരത്തിന്റെ വാക്കുകള്‍.

അതേസമയം, തന്നോട് പൊതുവെ ആളുകള്‍ ചോദിയ്ക്കുന്ന ചോദ്യങ്ങളില്‍ ഏറ്റവും കടുത്ത ചോദ്യം ഡാന്‍സുമായി ബന്ധപ്പെട്ടതല്ല. താനുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ഒരു വ്യക്തി ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറഞ്ഞിട്ട് എന്നോട് പറഞ്ഞു, ‘അവരുടെ ഭാര്യമാരെ പോലെ എല്ലാം ആയിക്കൂടെ തനിക്ക്’ എന്നാണ്. അത് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കടുത്ത ചോദ്യമായി തോന്നിയെന്നാണ് മേതില്‍ ദേവിക പറയുന്നത്.

Advertisement