സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതോടെ സുഹൃത്തുക്കൾ ബന്ധം അവസാനിപ്പിച്ചു; ചീത്ത കോളുകൾ വരാനും തുടങ്ങി; പങ്കാളി വേണ്ടെന്ന് അശ്വിൻ

227

ബിഗ് ബോസ് സീസൺ വിജയിയെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ മുൻപ് ഷോയിൽ നിന്നും പുറത്തുപോയവരെല്ലാം തിരികെ എത്തിയിരിക്കുകയാണ്. ഇതോടെ ബിഗ് ബോസ് വീട്ടിൽ പുതിയൊരു വൈബാണ് സെറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ മുൻമത്സരാർത്ഥിയായിരുന്ന അശ്വിനും ബിഗ് ബോസ് ഷോ കാരണം തന്റെ ജീവിതം അടിമുടി മാറി മറിഞ്ഞതിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മജീഷ്യനും മെന്റലിസ്റ്റുമൊക്കെയായ അശ്വിൻ വിജയ് തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് സന്ദേശം നൽകാൻ വേണ്ടിയാണ് ബിഗ് ബോസിൽ എത്തിയിരുന്നത്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. അശ്വിൻ വിജയ് എന്ന മജീഷ്യന്റെ ജീവിതം അത്രയേറെ സംഭവ ബഹുലമാണ്. തിരുവനന്തപുരം സ്വദേശിയാണ് അശ്വിൻ.

Advertisements

ഒരു മജീഷ്യൻ മെന്റലിസ്റ്റ് എന്നതിനൊക്കെ അപ്പുറം തന്നെ പലരും തിരിച്ചറിയുന്നത് മറ്റൊരു കാര്യത്താലാണ് എന്ന് അശ്വിൻ തന്നെ പറയുന്നു. 22 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തിയ മകനാണ് അശ്വിൻ. അശ്വിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് മാനസിക രോഗിയായ അമ്മ ഉപേക്ഷിച്ച് പോയത്. തിരുവനന്തപുര് വിതുരയിലെ ആനപ്പെട്ടിയിൽ 1998 മാർച്ച് എട്ടിനാണ് അശ്വിൻ ജനിക്കുന്നത് അമ്മ ഉപേക്ഷിച്ചുപോയതിൽ മനംനൊന്ത് അച്ഛൻ ജീവനൊടുക്കി. പിന്നീട് അച്ഛമ്മയാണ് അശ്വിനെ വളർത്തിയത്. തൊഴിലുറപ്പ് ജോലിക്കും മറ്റ് ജോലികൾക്കും പോയാണ് അച്ഛമ്മ അശ്വിനെ വളർത്തി വലുതാക്കിയത്. പിന്നീട് കഴിവുകൊണ്ട് മുന്നേറിയാണ് അശ്വിൻ ബിഗ് ബോസ് ഷോവരെ എത്തിയത്.

ALSO READ- ഭർത്താവിന്റെ ഫോട്ടോയുടെ മുന്നിൽ വന്ന നിന്ന് താര കല്യാൺ ഒറ്റപ്പെടലിനെ കുറിച്ച് സംസാരിച്ചു തുടങ്ങി; കരയുമെന്ന് ഭയന്ന് ആരാധകർ, പക്ഷെ ചിരിച്ചു പോയി; വൈറലായി വീഡിയോ

22 വർഷങ്ങൾക്ക് ശേഷമാണ് ഒന്നര വയസ്സിൽ ഉപേക്ഷിച്ച് പോയ അമ്മയെ അശ്വിൻ കണ്ടെത്തിയത്. എന്നാൽ അമ്മ തന്നെ തിരിച്ചറിഞ്ഞില്ല. അത് വലിയ വേദനയായിരുന്നു. പക്ഷെ അമ്മയെ കണ്ടെത്താൻ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് മോഹൻലാലിന്റെ ചോദ്യത്തോട് പ്രതികരിക്കവെ അശ്വിൻ പറഞ്ഞിരുന്നു.

രണ്ട് ലോക റെക്കോർഡുകൾ തന്റെ പേരിലാക്കിയ ആൾ കൂടെയാണ് അശ്വിൻ. ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് മജീഷ്യൻ എന്ന കാറ്റഗറിയിൽ ഇന്ത്യൻ വേൾഡ് ഓഫ് റെക്കോഡും ഏഷ്യ വേൾഡ് ഓഫ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മാജിക്ക് പ്ലാനറ്റിൽ ജോലി ചെയ്യുകയാണ് അശ്വിൻ വിജയ്. മാന്ത്രികം, വിഷ്ണു ലോകം പോലുള്ള സിനിമകളാണ് തനിയ്ക്ക് മാന്ത്രിക ലോകത്തേക്ക് കടക്കാൻ പ്രചോദനമായത് എന്ന് അശ്വിൻ പറയുന്നുണ്ട്.

അതേസമയം, ബിഗ് ബോസ് നാലാം സീസൺ വ്യത്യസ്തമായത് എല്ലാതരം ആളുകളേയും ഉൾക്കൊള്ളിച്ചുകൊണ്ടാണ്. ന്യൂ നോർമൽ വ്യക്തിത്വങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന വലിയ ചർച്ചയാകാത്ത വ്യക്തിത്വങ്ങൾ ഇത്തവണ ബിഗ് ബോസിന്റെ ഭാഗമായിരുന്നു.

തങ്ങളുടെ ലെസ്ബിയൻ ഐഡന്റിറ്റി തുറന്ന് പറഞ്ഞുകൊണ്ട് ബിഗ് ബോസ് ഹൗസിലെത്തിയവരാണ് അപർണ മൾബറിയും ജാസ്മിൻ മൂസയും. പിന്നീട് ഹൗസിൽ വെച്ചാണ് അശ്വിൻ വിജയ് താനൊരു സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയത്. അപർണയും ജാസ്മിനുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിൻ തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ ഹൗസിൽ വെച്ച് തുറന്ന് പ്രഖ്യാപിച്ചത്.

ബിഗ് ബോസിലെത്തിയ അശ്വിൻ ആദ്യത്തെ ആഴ്ചകളിൽ നല്ലൊരു മത്സരാർത്ഥിയായിരുന്നു. പിന്നീട് ഒതുങ്ങിപ്പോയതോടെ ഇരുപത്തിയെട്ട് ദിവസം പൂർത്തിയാക്കിയ ശേഷം അശ്വിൻ പുറത്തായി.

അതേസമയം ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ജീവിതത്തിലുണ്ടായമാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അശ്വിൻ ഇപ്പോൾ. ‘വീണ്ടും ഹൗസിലേക്ക് പോകാനും ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. എല്ലാവരുമായുമുള്ള സൗഹൃദം ശക്തമായത് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ്. പിന്നെ അമ്മ എന്നെ തിരിച്ചറിഞ്ഞു.’- താരം പറയുന്നു.

ALSO READ- നീയാണ് ഈ ഗെയിം മുന്നോട്ട് കൊണ്ടുപോവുന്നത്; ഈ ഷോയുടെ വിന്നറാണ് നീ; ഇഷ്ടപ്പെടാതിരുന്നവരുടെ മനസിൽ പോലും ഇഷ്ടം വരുത്താൻ സാധിച്ചു; റിയാസിനെ കുറിച്ച് തൊണ്ടയിടറി റോബിൻ

കൂടാതെ തനിക്കുണ്ടായ മോശം അനുഭവങ്ങളും അശ്വിൻ ഓർത്തെടുക്കുന്നുണ്ട്. സ്വവർഗാനുരാഗിയാണെന്ന് വെളപ്പെടുത്തിയ ശേഷം പല സുഹൃത്തുക്കളും എന്നോടുള്ള സൗഹൃദം അവസാനിപ്പിച്ചു. കൂടാതെ നിരവധി ചീത്തകോളുകളും മറ്റും വരാറുണ്ടെന്നും അശ്വിൻ പറയുന്നു.

ഇപ്പോൾ ഒരു പങ്കാളിയെ കൂടെകൂട്ടാൻ ആഗ്രഹിക്കുന്നില്ല. അതിനുള്ള സമയമായിട്ടില്ല. റോബിനും ജാസ്മിനും എല്ലാം ഒന്നിച്ചുള്ള സൗഹൃദം കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെന്നും അശ്വിൻ വെളിപ്പെടുത്തി.

അതേസമയം, മുൻപത്തെ ബിഗ് ബോസ് വീട്ടിലെ പെരുമാറ്റത്തെ കുറിച്ചും കുറ്റബോധത്തോടെയാണ് അശ്വിൻ പ്രതികരിക്കുന്നത്. ‘റോബിൻ പഴഞ്ചൊല്ല് പറഞ്ഞപ്പോൾ അത്രത്തോളം പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ദേഷ്യപ്പെടേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയിരുന്നു. ആ വീട്ടിലെ സാഹചര്യവും പ്രഷറും സ്‌ട്രെസ്സുമെല്ലാം ഒന്നിച്ച് വരുമ്പോൾ നമ്മൾ അങ്ങനെയായിപ്പോകും.’-താരം പറഞ്ഞു.

Advertisement