ഭർത്താവിന്റെ ഫോട്ടോയുടെ മുന്നിൽ വന്ന നിന്ന് താര കല്യാൺ ഒറ്റപ്പെടലിനെ കുറിച്ച് സംസാരിച്ചു തുടങ്ങി; കരയുമെന്ന് ഭയന്ന് ആരാധകർ, പക്ഷെ ചിരിച്ചു പോയി; വൈറലായി വീഡിയോ

268

അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാണ് താര കല്യാൺ. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാൺ ആരാധകർക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകൾ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

ടിക്ക്‌ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് കൂട്ടായി സുദർശന എന്നൊരു മകളും താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ അകാലത്തിൽ തന്നെയും മകളേയും വിട്ടുപിരിഞ്ഞ ഭർത്താവ് രാജറാമിന്റെ ഫോട്ടോയ്ക്ക് മുന്നിൽ വന്ന് നിന്ന് കൊണ്ട് താര കല്യാൺ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. താര കല്യാൺ സംസാരിച്ച് തുടങ്ങുമ്പോൾ സെന്റി ഡയലോഗാണ് കേൾക്കാനാവുക. എന്നാൽ അവസാനിക്കുന്നത് രസിപ്പിച്ചുകൊണ്ടാണ്. ഇപ്പോൾ കരയിപ്പിക്കും എന്ന് പ്രതീക്ഷിച്ച് വീഡിയോ കാണുന്നവർ എന്തായാലും അവസാനം ചിരിച്ചുപോകുകയായിരുന്നു.

ALSO READ- നീയാണ് ഈ ഗെയിം മുന്നോട്ട് കൊണ്ടുപോവുന്നത്; ഈ ഷോയുടെ വിന്നറാണ് നീ; ഇഷ്ടപ്പെടാതിരുന്നവരുടെ മനസിൽ പോലും ഇഷ്ടം വരുത്താൻ സാധിച്ചു; റിയാസിനെ കുറിച്ച് തൊണ്ടയിടറി റോബിൻ

ടിക്ക് ടോക്ക് വീഡിയോ സജീവമായപ്പോഴാണ് ഏറ്റവും വലിയ ഗൗരവമുള്ള കാര്യത്തിലും ചിരിക്കാനുള്ള കാരണം ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ ടിക്ക് ടോക്ക് നിരോധിക്കപ്പെട്ടപ്പോഴും റാൽസും യൂട്യൂബ് ഷോർട്ട് വീഡിയോസിലൂടെുമൊക്കെ ആളുകൾ വീണ്ടും രസിപ്പിക്കാനും ചിരിപ്പിക്കാനും തുടങ്ങി.

ഡബ്സ്മാഷ് വീഡിയോകൾ ട്രെൻഡ് ആയിരുന്ന കാലത്താണ് നടിയായ താരകല്യാണിന്റെ മകൾ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. പിന്നീട് ടിക് ടോക്കിലും സൗഭാഗ്യ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി തിരക്കിലായതോടെ ഇപ്പോൾ അതിൽ നിന്ന് വിട്ടു നിൽക്കുകയാണ് സൗഭാഗ്യ എങ്കിലും താര കല്യാൺ പുതിയ റീൽ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ- ആദ്യം എന്റെ മരുമകളായി ഇപ്പോൾ അവൾ അമ്മയുമായി; സന്തോഷം അമ്മയ്ക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ: മൃദുലയ്ക്കും യുവയ്ക്കും ആശംസകളുമായി ഉമാ നായർ, സംശയം തീരാതെ ആരാധകർ

മരിച്ചുപോയ ഭർത്താവ് രാജറാമിന്റെ ഫോട്ടോയ്ക്ക് മുന്നിൽ വന്ന് നിന്ന് കൊണ്ടുള്ള താരകല്യാണിന്റെ വീഡിയോ സെന്റിമെന്റൽ വീഡിയോ ആകുമെന്നാണ് ഭൂരിപക്ഷവും വിചാരിച്ചിരുന്നത്. പറഞ്ഞ് തുടങ്ങുന്നതും സെന്റി ഡയലോഗിലാണ്. എന്നാൽ അവസാനിക്കുന്നത് രസിപ്പിച്ചുകൊണ്ടാണ്. ഇപ്പോൾ കരയിപ്പിക്കും എന്ന് വിചാരിച്ചിരുന്നവരെല്ലാം വീഡിയോ കഴിയുമ്പോൾ ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Advertisement