സുനിച്ചനും മനുഷ്യനാണ്, ഫുക്രുവിനെ ഉമ്മ വെച്ചത് വളച്ചൊടിച്ചപ്പോൾ സുനിച്ചനും വിഷമമായിരുന്നു;ബിഗ് ബോസിലെ അനുഭവത്തെക്കുറിച്ച് മഞ്ജു പത്രോസ്

912

മിനിസ്‌ക്രീൻ റിയാലിറ്റി ഷോ ആയ മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യയിൽ പങ്കെടുക്കാൻ എത്തി അവിടെനിന്നും മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നടി മഞ്ജു സുനിച്ചൻ. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു. മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്.

എന്നാൽ വലിയ വിമർശനങ്ങളാണ് ഷോയിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തിൽ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭർത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബർ അറ്റാക്കുകൾ നടന്നിരുന്നു.

Advertisements

വിമർശകരിൽ പലരും മഞ്ജുവിനെ ഭർത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി. താരത്തിന്റെ തടിയേയും നിറത്തേയും വരെ പരിഹസിക്കുന്ന തരത്തിലേക്ക് സൈബർ ആക്രമണം കടുത്തു. എന്നിട്ടും തളരാതെ സോഷ്യൽമീഡിയയിലും സിനിമയിലും ടെലിവിഷനിലും എല്ലാം സജീവമാണ് മഞ്ജു. ഈയടുത്ത് താരം പുറത്തുവിട്ട ഡാൻസ് വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം വൈറലായിരുന്നു.

ALSO READ- ഏറ്റവും മനോഹരം, നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ല; റോബിനും ആരതി പൊടിയും പ്രണയത്തിലെന്ന് ഉറപ്പിച്ച് ആരാധകർ

ടെലിവിഷൻ പരമ്പരകളിലും സിനിമയിലുമൊക്കെയായി സജീവമായ മഞ്ജു സുനിച്ചൻ ആ സമയത്താണ് ബിഗ് ബോസ് സീസൺ 2ൽ മത്സരിച്ചത്. കൊവിഡ് വ്യാപനം കൂടിയതോടെയായിരുന്നു ഷോ പാതിവഴിയിൽ നിർത്തിയത്. ഷോയിലെ പലകാര്യങ്ങളും പിന്നീട് വലിയ വിവാദമായപ്പോൾ മഞ്ജുവും ആര്യയും വീണയുമെല്ലാം നിയമപരമായ സഹായങ്ങൾ തേടിയിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള മഞ്ജു പത്രോസിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. സീമലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മഞ്ജു അനുഭവങ്ങൾ പങ്കുവെച്ചത്.

‘ബിഗ് ബോസിലേക്ക് അവസരം വന്നപ്പോൾത്തന്നെ പോയിരുന്നു. സാമ്പത്തികമായുള്ള ബാധ്യതകൾ കുറേയൊക്കെ മാറിയിരുന്നു. അതേപോലെ പെട്ടെന്ന് കരയുന്ന സ്വഭാവവും മാറിയിരുന്നു. ഞാൻ പോലുമറിയാതെ ഒത്തിരി പേർ എന്നെ വിമർശിക്കാറുണ്ടായിരുന്നു. ‘എന്നെ വിറ്റ് ജീവിച്ച കുറേ മാധ്യമങ്ങളുണ്ടായിരുന്നു. ചിലതൊക്കെ ഞാൻ നോക്കിവെച്ചിരുന്നു. എനിക്ക് വ്യക്തിപരമായി ചേരാൻ പറ്റാത്ത ഒരാളോട് ഞാൻ പെരുമാറിയതിനെക്കുറിച്ച് പറഞ്ഞ് പലരും അസഭ്യം പറഞ്ഞിരുന്നു. ബിഗ് ബോസ് നിർത്തിയ സമയത്ത് ലോക്ഡൗണായിരുന്നല്ലോ, അതിനാൽ വാർത്തകളൊക്കെ നോക്കാറുണ്ടായിരുന്നുവെന്നാണ് മഞ്ജു പറഞ്ഞത്.’

ALSO READ- അത്യുഗ്രൻ പോയറ്റിക്ക് ലൗ സ്റ്റോറി, സീതാ രാമം ആദ്യ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് ദുൽഖർ സൽമാൻ; വീഡിയോ വൈറൽ

ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള കാര്യങ്ങളായിരുന്നു ബിഗ്‌ബോസ് ഹൗസിൽ നടന്നത്. നേരത്തെയില്ലാത്ത അനുഭവങ്ങളും നമുക്ക് പരിചയമില്ലാത്തവരും ഒക്കെ ആയിരുന്നു അവിടെ. നിസാര കാര്യമാണെങ്കിൽ കൂടിയും നമ്മളെങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല. പെരുമാറ്റമൊന്നും പ്രവചിക്കാനാവില്ല. രജിത് കുമാറിനെ ഇടയ്ക്ക് കണ്ടിരുന്നു. പിന്നീട് മീറ്റ് ചെയ്യാനായി തോന്നിയിട്ടില്ല. കഷ്ടപ്പെട്ട് ഒരു കാര്യം ഇഷ്ടപ്പെടുന്നയാളല്ല. ആര്യയും വീണയും ഫുക്രുവുമൊക്കെയായി ഇപ്പോഴും ബന്ധമുണ്ടെന്നും മഞ്ജു പറഞ്ഞു.

ഫുക്രു തനിക്ക് ഒരു സഹോദരനാണെന്നും മഞ്ജു പത്രോസ് പറഞ്ഞു. ‘അതുപോലെയായാണ് ഞാൻ ഫുക്രുവിനേയും കണ്ടത്. ആങ്ങളയല്ല മകനെപ്പോലെയായാണ് എനിക്ക് ശരിക്കും തോന്നിയത്. ആൺകുട്ടികളെ എനിക്ക് ഭയങ്കരമായ ഇഷ്ടമാണ്. ഇവിടുന്ന് പോവുമ്പോൾ ഫുക്രുവിനെ എനിക്കത്ര ഇഷ്ടമായിരുന്നില്ല. അടുത്തറിഞ്ഞപ്പോഴാണ് അവൻ പാവമാണെന്ന് മനസിലായത്.’

കൂടാതെ അന്നുണ്ടായ വിവാദങ്ങളെ കുറിച്ചും മഞ്ജു പ്രതികരിച്ചു.’ഞാനവനെ ഉമ്മ വെച്ചതിൽ ഇത്രയധികം കൊട്ടിഘോഷിക്കപ്പെടാനെന്തിരിക്കുന്നു. എനിക്ക് എന്റെ മോനെ ഉമ്മ വെക്കാൻ തോന്നിയാൽ അപ്പോൾ വെക്കും. ആദ്യം കണ്ടപ്പോൾ എല്ലാവർക്കും ഭയങ്കര വിഷമമായിരുന്നു. സുനിച്ചനും മനുഷ്യനാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. സാറാണ് ഇതാദ്യമായി കൺഫഷൻ റൂമിൽ പോയി പറയുന്നത്. ഇത് ഞങ്ങളെ ബാധിച്ചതിന്റെ നഷ്ടം ആർക്കും തിരുത്താനാവില്ല. അവരങ്ങനെയാണെന്നൊന്നുമല്ല ഉദ്ദേശിച്ചത്. പ്രാദേശികമായി പറയുന്നതായിരുന്നു അത്.’

‘ഇക്കഴിഞ്ഞ സീസൺ ബിഗ്‌ബോസിൽ തനിക്ക് റിയാസിനെയും ബ്ലസിയേയും ഇഷ്ടമായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. ‘റോബിൻ തരംഗത്തിൽ ഞാൻ പെട്ടിട്ടില്ല. റിയാസ് വിജയിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്.’- എന്നും മഞ്ജു സുനിച്ചൻ പ്രതികരിച്ചു.

Advertisement