ലാലേട്ടന്റെ മരക്കാറിലെ സുനില്‍ ഷെട്ടിയുടെ കിടു ലുക്ക് പുറത്ത്; മോളിവുഡിന്റെ ഹെര്‍ക്കുലീസ് എത്തിയെന്ന് ആരാധകര്‍

18

മലയാലളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലൂടെ സുനില്‍ ഷെട്ടിയും മലയാളസിനിമയിലേക്ക് തിരിച്ചുവരുകയാണ്.

Advertisements

‘മരക്കാറി’ലെ സുനില്‍ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഹെര്‍ക്കുലീസിലെ ഡൈ്വന്‍ ജോണ്‍സണെ ചിത്രം ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്.

സുനില്‍ ഷെട്ടിയ്ക്ക് കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഹേര ഫേരി’യാണ്. മലയാളചിത്രമായ ‘റാംജിറാവു സ്പീക്കിംഗി’ന്റെ ഹിന്ദി റിമേക്കായിരുന്നു ഈ ചിത്രം.

തുടര്‍ന്ന് നിരവധി പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ സുനില്‍ ഷെട്ടി അഭിനയിച്ചു. പ്രിയദര്‍ശന്റെ മലയാളചിത്രമായ ‘കാക്കക്കുയിലി’ലും അതിഥി വേഷത്തില്‍ സുനില്‍ ഷെട്ടിയെത്തിയിരുന്നു. ‘ദേ ദനാ ദന്‍’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരക്കാറിനുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Advertisement