ജീവിതം അവസാനിപ്പിച്ച് ഇറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും: ബാലയുമൊത്തുള്ള ജീവിതത്തെകുറിച്ച് തുറന്ന് പറഞ്ഞ് അമൃത

26

നടന്‍ ബാലയുമൊത്തുള്ള വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് അമൃത സുരേഷ്. യൂട്യൂബ് ചാനലായ ജോഷ് ടോക്കില്‍ സംസാരിക്കുകയായിരുന്നു അമൃത.

Advertisements

ഇന്നും ആളുകള്‍ക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് അമൃത പറയുന്നു. അന്ന് ഞാന്‍ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു.

ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോള്‍ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു.

ആദ്യം ഞാന്‍ ഇതെക്കുറിച്ച് മിണ്ടാതിരുന്നു അപ്പോള്‍ പലരും പറഞ്ഞത് ‘അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്നായിരുന്നു.

പ്രതികരിച്ചപ്പോള്‍ എന്നെ അഹങ്കാരിയായി മുദ്രകുത്തി. നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഏത് പെണ്‍കുട്ടിയും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകാം. അന്ന് എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്.

എനിക്കറിയില്ലായിരുന്നു ഇനി എന്തു ചെയ്യണമെന്ന് . മനസ്സില്‍ തോന്നുന്നത് എഴുതി വയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്.

അന്ന് ഞാന്‍ കൂടുതല്‍ എഴുതിയ വാക്ക് ”ഹൗ”, ഇനി എങ്ങിനെ എന്നായിരുന്നു. ആ വാക്കിനെ പിന്നീട് ഞാന്‍ ”ഹു”, ഞാന്‍ ആര് എന്ന് മാറ്റി എഴുതി. അത് തന്നെയാണ് എന്റെ ജീവിതം മാറ്റി മറിച്ചതും.

എന്റെ ജീവിതത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിഞ്ഞു. അമൃത പറഞ്ഞു.

Advertisement