മമ്മൂട്ടി സൂപ്പര്‍ നൈസ്, കാണാനും കൂടെ അഭിനയിക്കാനും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു; സണ്ണി ലിയോണ്‍

19

ബോളിവുഡ് താരം സണ്ണി ലിയോണിയുടെ കട്ട ആരാധകരാണ് മലയാളികള്‍. നമ്മുടെ ആരാധന കണ്ട് മലയാളം സിനിമയില്‍ സജീവമാവുകയാണ് താരം. രംഗീലയിലൂടെ മലയാള സിനിമലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം.

Advertisements

ഇതിന് പുറമേ മമ്മൂട്ടി ചിത്രമായ മധുരരാജയില്‍ ഒരു ഗാനരംഗത്തിലും താരം എത്തുന്നുണ്ട്. അടുത്തിടെയാണ് ഗാനത്തിന്റെ ചിത്രീകരണം നടന്നത്. അന്നു തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം ഇരിക്കുന്ന സണ്ണി ലിയോണിയുടെ ചിത്രവും പുറത്തു വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് താരം.

മമ്മൂട്ടി സാറിനെ കാണാനും കൂടെ അഭിനയിക്കാനും താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് സണ്ണി പറയുന്നത്. മമ്മൂട്ടി സൂപ്പര്‍ നൈസ് ആയിരുന്നു.

സൂപ്പര്‍താരത്തിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. മധുരരാജയിലെ ഗാനം സൂപ്പര്‍ഹിറ്റാകുമെന്നാണ് താരം പറയുന്നത്. ഇതിന്റെ സംഗീതം ആരെയും ആകര്‍ഷിക്കുന്നതാണ്. ഗാനത്തിലെ വരികള്‍ മനസിലാവാത്തവര്‍ക്ക് പോലും പാട്ട് ഇഷ്ടമാകും.

രണ്ട് വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് താരം മലയാളികളുടെ സ്‌നേഹം അറിഞ്ഞത്. ഗതാഗതം വരെ തടസപ്പെടുത്തിയാണ് സണ്ണി ലിയോണിയെ കാണാനായി ആരാധകര്‍ എത്തിയത്. ഇപ്പോഴും താരത്തിന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളികളുടെ സ്‌നേഹം.

തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും കരച്ചില്‍ വന്നെന്നുമാണ് താരം പറയുന്നത്. അത്ര അധികം ആളുകളെ കണ്ടതിന്റെ സന്തോഷം ഇതുവരെ പോയിട്ടില്ല. താന്‍ വളരെ ഇമോഷണല്‍ ആയതിനാല്‍ ഇത്ര അധികം സ്‌നേഹം തന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കും എന്നാണ് താരം പറയുന്നത്.

Advertisement