വാലന്റെയ്ന്‍സ് ഡേ ദിനത്തില്‍ കൊച്ചിയിലെ ആരാധകര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സണ്ണി ലിയോണ്‍

19

പ്രണയദിനത്തിന് മുന്നോടിയായി ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നു എന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കി താരം വാലന്‍റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും താരം പിന്‍മാറിയിരിക്കുകയാണ്.

Advertisements

ഇന്ന് വൈകീട്ട് കൊച്ചിയില്‍ നടക്കുന്ന ഷോയില്‍ നിന്നാണ് താരം പിന്‍മാറിയിരിക്കുന്നത്.എന്നാല്‍ ആരാധകരെ നിരാശരാക്കി താരം വാലന്‍റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും പിന്‍മാറി.പരിപാടിയില്‍ നിന്നും പിന്മാറിയ വിവരം ട്വിറ്ററിലൂടെ താരം തന്നെയാണ് വ്യക്തമാക്കിയത്.

പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണമെന്നും സൂചനയുണ്ട്. എന്നാല്‍ മാര്‍ച്ച്‌ 2ന് കൊച്ചിയില്‍ നടക്കുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

Advertisement