അളിയാ, അറബിക്കടലോരം പാടിയേ; ടിനി ടോമിന്റെ പാട്ടിന് സുരാജിന്റെ വായ്ത്താളം; വീഡിയോ വൈറൽ

23

സിനിമ താരങ്ങളെ കഴിഞ്ഞിട്ടേ ഉള്ളു ഇടവേളകൾ അസ്വാദ്യകരമാക്കാൻ പറ്റിയ ആളുകൾ. പാട്ടും ഡാൻസും മിമിക്രിയുമൊക്കെയായി അവർ അരങ്ങ് തകർക്കും.

ഇപ്പോൾ സുരാജ് വെഞ്ഞാറമൂടിന്റേയും ടിനി ടോമിന്റേയും ഒരു ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisements

ചിത്രത്തിന്റെ ഷൂട്ടിന് ഇടയിൽ പാട്ടും മിമിക്രിയുമായി ആഘോഷമാക്കുന്ന വീഡിയോ ആണ് പുറത്തുവരുന്നത്. സോന നായരേയും വീഡിയോയിൽ കാണാം.

അന്ത അറബിക്കടലോരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് വായ് കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് സുരാജ്.

പാട്ട് പാടി സഹായിക്കുന്നതിനായി സുരാജ് ആദ്യം സോന നായരേയും പിന്നെ ടിനി ടോമിനേയും സമീപിക്കുന്നത് കാണാം.

പാട്ടു പാടാൻ പറ്റില്ലെന്ന് ഇരുവരും ആദ്യം പറയുന്നുണ്ടെങ്കിലും പിന്നീട് ആവേശത്തോടെ പാട്ടുപാടുകയാണ് ടിനി ടോം.

അതോടെ സോനയും ഒപ്പംകൂടി. അപ്പോഴാണ് പാട്ടിനൊപ്പം വായ് കൊണ്ട് സുരാജ് പശ്ചാത്തല സംഗീതമൊരുക്കിയത്.

മിമിക്രി താരമായി സിനിമയിൽ എത്തിയ വ്യക്തിയാണ് സുരാജ്. പഴയതൊന്നും താൻ ഇപ്പോഴും മറന്നിട്ടില്ലെന്ന് പറയാതെ പറയുകയാണ് താരം.

എന്തായാലും സുരാജിന്റെ ഒറ്റയ്ക്കുള്ള ഓർക്കസ്ട്രഷന് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Advertisement