മമ്മൂട്ടിക്കും മോഹന്‍ലാലിനും ഫഹദിനും കിട്ടേണ്ടിയിരുന്ന ഭാഗ്യം, തേടിയെത്തിയത് സുരേഷ് ഗോപിയെ!

21

കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടര്‍ ആയ മുഹമ്മദ് ഹനീഷിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് സുരേഷ് ഗോപി ബ്രാന്‍ഡ് അംബാസിഡര്‍ ആയത്.

Advertisements

കൊച്ചി മെട്രോയുടെ ഡാറ്റാ അനിലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകണമെന്ന് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടയില്‍ കെ എം ആര്‍ എല്ലിന്‍റെ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു.

കൊച്ചി മെട്രോയില്‍ എംജി റോഡ് മുതല്‍ ആലുവ വരെ സുരേഷ് ഗോപി സഞ്ചരിക്കുകയും ചെയ്തു. ഇ കെ നായനാര്‍ കൊണ്ട് വന്ന ഹോവര്‍ ക്രാഫ്റ്റ് ജലഗതാഗത പദ്ധതിക്ക് തുരങ്കം വച്ചവരുടെ നാടാണ് കേരളമെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തനിക്ക് കിട്ടിയ ഭാഗ്യമാണ് ഈ അംബാസിഡര്‍ പദവിയെന്നും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഫഹദിനുമൊക്കെ കീട്ടേണ്ടിയിരുന്ന ഭാഗ്യമാണ് തനിക്ക് കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement