‘സുരേഷ് ഗോപി സ്വന്തം ചേട്ടനെ പോലെയാണ്; എന്റെ വിവാഹത്തിന് വസ്ത്രം വാങ്ങി തന്നതും അദ്ദേഹമാണ്: ബിജു മേനോൻ

235

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയപ്രവർത്തകനും മനുഷ്യസ്നേഹിയും കൂടിയാണ്.

സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് ഇന്ന് ആരാധകരേറെയാണ്.

Advertisements

ഇപ്പോഴിതാ ഗരുഡൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്ബിജു മേനോൻ. ഇരുവരും ഏറെ നാളുകൾക്ക് ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമാണ് ഗരുഡൻ. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്.

ALSO READ- ജെപി നദ്ദ പങ്കെടുത്ത ചടങ്ങിലേക്ക് ക്ഷണിച്ചില്ല, ക്ഷണിക്കാതെ തന്നെ ചെന്നപ്പോൾ ഇരിപ്പിടവും കൊടുത്തില്ല, കൃഷ്ണ കുമാറിനെ അവഗണിച്ച് ബിജെപി, അതൃപ്തി അറിയിച്ച് താരം

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയരുന്നതിനിടെ സുരേഷ് ഗോപിയേക്കുറിച്ച് മുൻപൊരു അഭിമുഖത്തിൽ ബിജു പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്.

ഒരുമിച്ച് അഭിനയിച്ച് ഒരു സിനിമയ്ക്കിടെ അന്ന് ബ്രേക്ക് ടൈമിൽ എന്നെ സുരേഷേട്ടൻ വിളിച്ചു. എന്താ മാറിയിരിക്കുന്നേ എന്ന് ചോദിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞപ്പോൾ തൊട്ട് തങ്ങൾ സുഹൃത്തുക്കളാണ് എന്നാണ് ബിജു പറയുന്നത്.

ALSO READ- കാമം എന്നത് എനിക്ക് തീവ്രമായ ഒരു ആവശ്യമാണെന്ന്, തുറന്നു പറഞ്ഞ് നടി കാജോൾ

അന്ന് തൊട്ട് അടുപ്പം കൂടുകയും പേഴ്‌സണൽ കാര്യങ്ങളൊക്കെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയും ചെയ്തു. സുരേഷേട്ടൻ എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നതെന്നും ബിജു മേനോൻ പറഞ്ഞു.

ALSO READ- കാമം എന്നത് എനിക്ക് തീവ്രമായ ഒരു ആവശ്യമാണെന്ന്, തുറന്നു പറഞ്ഞ് നടി കാജോൾ

താൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ. തന്റെ കല്യാണത്തിന്റെ കാര്യത്തിലാണെങ്കിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു. എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതും സുരേഷേട്ടനാണ്- എന്നാണ് ബിജു മേനോൻ വെളിപ്പെടുത്തിയിരിക്കുന്നത്.

അരുൺ വർമ്മയൊരുക്കുന്ന ഗരുഡൻ ചിത്രത്തിന് മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഈ സിനിമയിൽ അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മിഥുൻ മാനുവൽ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കഥ ജിനേഷ് എം, സംഗീതം ജേക്സ് ബിജോയ്.

Advertisement