ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു കൊച്ചുണ്ട്, പക്ഷേ അവളുടെ തന്ത സമ്മതിക്കില്ലെന്ന് സുരേഷ് കുമാറിനോട് പറഞ്ഞു, കീര്‍ത്തി സിനിമയിലെത്തിയതിനെ കുറിച്ച് മനസ്സ് തുറന്ന് സുരേഷ് കൃഷ്ണ

582

മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് സുരേഷ് കൃഷ്ണ. ഇപ്പോഴിതാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ കുടുംബവുമായി തനിക്കുള്ള ആത്മബന്ധത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുരേഷ് കൃഷ്ണ.

Advertisements

കുട്ടിയായിരിക്കുമ്പോള്‍ തന്നെ കീര്‍ത്തിക്ക് അഭിനയത്തില്‍ താത്പര്യമുണ്ടായിരുന്നുവെന്നും ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായി കീര്‍ത്തിയെ കാസ്റ്റ് ചെയ്യാനായി സുരേഷ് കുമാറുമായി സംസാരിച്ചത് താനാണെന്നും സുരേഷ് കൃഷ്ണ പറയുന്നു.

Also Read: എന്റെ ഉമ്മയെ വാപ്പ കൊന്നു, ഉമ്മയില്ലെന്ന് അറിഞ്ഞത് ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, ജീവിത കഥ വിവരിച്ച് ബിഗ ബോസ് താരം, കണ്ണീരടക്കാനാവാതെ മത്സരാര്‍ത്ഥികള്‍

കീര്‍ത്തിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടായിരിന്നുവെങ്കിലും സുരേഷ് കുമാര്‍ സമ്മതിച്ചിരുന്നില്ല. അതിനാല്‍ പടം നീണ്ടുപോയെന്നും പിന്നീട് കീര്‍ത്തിയെ അഭിനയിപ്പിക്കാന്‍ വേണ്ടി താനാണ് സംസാരിച്ചതെന്നും സംവിധായകന്‍ പറയുന്നു.

ഒരിക്കല്‍ സുേരഷേട്ടനുമായി ഒരു ക്ലബ്ബില്‍ വെച്ച് സംസാരിക്കുമ്പോള്‍ തങ്ങളൊരു പടം ചെയ്യുന്നുണ്ടെന്നും അതില്‍ നായികയെ നോക്കുന്നുണ്ടെന്നും ഒരാളെ കണ്ടെത്തിയെന്നും പക്ഷേ അവളുടെ തന്ത സമ്മതിക്കില്ലെന്നും പറഞ്ഞു.

Also Read: ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒപ്പം ആയിരം ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പിറക്കുന്നു, പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍, ബിഗ് ബോസ് പിആര്‍ വര്‍ക്കിനെ കുറിച്ച് വെളിപ്പെടുത്തലുമായി ആര്യ

അപ്പോള്‍ സുരേഷേട്ടന്‍ പറഞ്ഞത് അയാളുടെ നമ്പര്‍ തന്നാല്‍ താന്‍ വിളിച്ച് സംസാരിക്കാമെന്നായിരുന്നു. അപ്പോഴാണ് താന്‍ പറഞ്ഞത് നമ്പര്‍ ഒന്നും തിരയണ്ട അത് നീ തന്നെയാണെന്ന് എന്നും സുരേഷ് പറഞ്ഞു. കീര്‍ത്തിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും നീ സമ്മതിച്ചാല്‍ മാത്രം മതിയെന്നും പറഞ്ഞുവെന്നും അങ്ങനെ സുരേഷ് സമ്മതിച്ചുവെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Advertisement