സര്‍പ്രൈസായി അതിഥിയെത്തി മൃദുലയുടേയും യുവയുടേയും കുഞ്ഞിനെ കാണാന്‍! ആ നായകനെ കണ്ട് അമ്പരന്ന് പ്രേക്ഷകരും

118

മിനിസ്‌ക്രീന്‍ രംഗത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റ് സ്റ്റേജ് പരിപാടികളിലൂടെയുമാണ് താരങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് ഇരുവരും നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട താരങ്ങള്‍ ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ ആരാധകരിലും കണ്ട ആവേശം ചെറുതായിരുന്നില്ല.

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും വന്‍ ഓളമാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചത്. വിവാഹശേഷം ഇരുവരും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. യുവ ഒരു നടന്‍ എന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ്. യുവ അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞപ്പൂവ് എന്ന പരമ്പര വളരെ അധികം ജനശ്രദ്ധ നേടിയ ഒരു സീരിയലായിരുന്നു.

Advertisements

യുവ ആദ്യമായി മിനിസ്‌ക്രീനില്‍ എത്തിയ സീരിയലും ഇത് തന്നെയാണ്. ഇതിലൂടെയും യുവ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.
വിവാഹശേഷം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയുന്ന തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗര്‍ഭിണിയായത്.

ALSO READ- ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം ഏല്‍ക്കില്ല; നേരിട്ട് ഹാജരാകണമെന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങളും താരത്തിന് കുരുക്കാകും!

പിന്നീട്, അഭിനയ രംഗത്ത് നിന്ന് മൃദുല മാറി നിന്നു. ഗര്‍ഭ കാലം ആസ്വദിക്കുകയായിരുന്നു നടി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കുഞ്ഞിന്റെ ഡെലിവറിയുടെ കഥ പറയുന്ന വീഡിയോയും താരം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും കഴിഞ്ഞിരിക്കുകയാണ്. ധ്വനി കൃഷ്ണ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മൃദുല പങ്കുവെച്ച ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇതിനിടെ മറ്റൊരു വിശേഷവും ആരാധകരുമായി മൃദുലയും യുവയും പങ്കുവെച്ചിരിക്കുകയാണ്. ഇവരുടെ കുഞ്ഞിനെ കാണാന്‍ സീരിയല്‍ താരം അരുണ്‍ രാഘവന്‍ എത്തിയ സന്തോഷമാണ് ഇപ്പോള്‍ മൃദുല അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന പരമ്പരയില്‍ അരുണിന്റെ നായികയുടെ വേഷമായിരുന്നു മൃദുലയ്ക്ക്.

ALSO READ-ഇത് സന്തൂര്‍ മമ്മി തന്നെ! ദിവസം പിന്നിടുമ്പോള്‍ ചെറുപ്പമായി മഞ്ജു പിള്ള; മകളുടെ ഒപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലും ഇരുവരും നായികാ-നായകന്മാരായി തിളങ്ങിയിരുന്നു. അരുണ്‍ ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത കൊണ്ടിരിക്കുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലെ നായകന്‍ കൂടിയാണ്.

ഇപ്പോള്‍ കുഞ്ഞിനെ സന്ദര്‍ശിച്ച അരുണ്‍ ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും യുവയും അരുണും മൃദുലയും അടുത്ത സുഹൃത്തുക്കളാണെന്ന് തെളിയിയച്ചിരിക്കുകയാണ്.

അതേസമയം, ഏറെ നാളായി കാണാതിരുന്ന ഓണ്‍ സ്‌ക്രീന്‍ നായകനെയും നായികയേയും വീണ്ടും ഒന്നിച്ച കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് ആരാധകര്‍.

Advertisement