കോടികള്‍ പ്രതിഫലം വാങ്ങുന്ന താരദമ്പതികള്‍, സൂര്യയേക്കാള്‍ ആസ്തി ജ്യോതികയ്ക്ക്, പുറത്തുവന്ന വിവരങ്ങള്‍ കേട്ട് ഞെട്ടി ആരാധകര്‍

60

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികള്‍ ആണ് . ഇരുവരുടെയും പ്രണയവും സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളില്‍ വച്ചു ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക ഇന്ന് വീണ്ടും സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികള്‍ക്കുണ്ട്. 2015 ല്‍ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്.

Also Read:മത്സ്യ മാംസങ്ങളെല്ലാം ഉപേക്ഷിച്ചു, ഗുരുവായൂരപ്പനെ മാത്രം ഭജിച്ച് കഴിഞ്ഞു, അന്നും ഇന്നും പോകാന്‍ ആഗ്രഹിക്കുന്ന ഒരേയൊരിടം അതുമാത്രമാണ്, ശ്രീക്കുട്ടി പറയുന്നു

ഇപ്പോഴിതാ ജ്യോതികയുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയില്‍ എത്തിയതുമുതല്‍ താന്‍ സാമ്പത്തികപരമായി എപ്പോഴും ശക്തയായിരിക്കണമെന്നത് ജ്യോതികയ്ക്ക് നിര്‍ബന്ധമായിരുന്നു. വിവാഹശേഷവും അങ്ങനെ തന്നെയായിരുന്നു.

സൂര്യക്കൊപ്പം ബിസിനസ് കാര്യങ്ങളിലും ജ്യോതിക സജീവമായി. ജ്യോതികയുടെ ശൈത്താന്‍ എന്ന ബോളിവുഡ് ചിത്രത്തിനായി താരം വാങ്ങിയ പ്രതിഫലം അഞ്ചുകോടി രൂപയാണ്. മുംബൈയില്‍ എഴുപതുകോടി വിലമതിക്കുന്ന ഒരു വീടും താരം സ്വന്തമാക്കിയിട്ടുണ്ട്.

Also Read:യഥാര്‍ത്ഥ എന്നെ ആര്‍ക്കും അറിയില്ല, പാവമാണെന്നാണ് പലരും കരുതിയിരിക്കുന്നത്, തുറന്നുപറഞ്ഞ് മീനാക്ഷി

സൂര്യക്കും ജ്യോതികക്കും 537കോടി ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതില്‍ 60.63കോടി ജ്യോതികയുടേതാണ്. 206 ആണ് സൂര്യയുടെ ആസ്തി. താരദമ്പതികള്‍ക്ക് ആഡംബര കാറുകളുടെഓരു വന്‍ശേഖരം തന്നെയുണ്ട്.

Advertisement