മത്സ്യ മാംസങ്ങളെല്ലാം ഉപേക്ഷിച്ചു, ഗുരുവായൂരപ്പനെ മാത്രം ഭജിച്ച് കഴിഞ്ഞു, അന്നും ഇന്നും പോകാന്‍ ആഗ്രഹിക്കുന്ന ഒരേയൊരിടം അതുമാത്രമാണ്, ശ്രീക്കുട്ടി പറയുന്നു

208

മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്‌സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.

Advertisements

ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

Also Read:സിനിമ ഉപേക്ഷിക്കാന്‍ കാരണം അള്ളാഹു, തല മറയ്ക്കാതെ പുറത്തുപോകുമ്പോള്‍ നഗ്നയായി പോകുന്നത് പോലെ തോന്നും, മുംതാസ് പറയുന്നു

ക്യാമറാമാനായ മനോജ് കുമാറാണ് താരത്തിന്റെ ഭര്‍ത്താവ്. ഒളിച്ചോട്ടവിവാഹമായിരുന്നു ഇവരുടേത്. ഇന്ന് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടി. ഇപ്പോഴിതാ താരം യൂട്യൂബില്‍ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഗുരുവായൂരില്‍ പോയതിനെ കുറിച്ചായിരുന്നു ശ്രീക്കുട്ടിയുടെ പുതിയ വീഡിയോ. താനൊരു കടുത്ത ഗുരുവായൂരപ്പന്‍ ഭക്തയാണെന്നും ഇന്ന് ആരെങ്കിലുമൊക്കെ അറിയപ്പെടുന്ന വിധം താനെത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെയാണെന്ന് ശ്രീക്കുട്ടി പറയുന്നു.

Also Read:ഇന്‍സ്റ്റ ഇന്‍ഫ്‌ളൂവെന്‍സര്‍ ഗ്രീഷ്മയെ ബോഡി ഷെയിമിംഗ് ചെയ്ത് അമല ഷാജിയുടെ അമ്മ, വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി, കിടിലന്‍ മറുപടി നല്‍കി സോഷ്യല്‍മീഡിയ താരം

താന്‍ നേരത്തെ പല സീരിയലുകളും ചെയ്തിട്ടുണ്ട്. പക്ഷേ ഗുരുവായൂരപ്പനിലെ തന്റെ മഞ്ജുള എന്ന കഥാപാത്രമാണ് ഒത്തിരി ശ്രദ്ധിക്കപ്പെട്ടതെന്നും അതിന് ശേഷം താന്‍ ക്ഷേത്രത്തില്‍ വന്നത് ഗുരുവായൂരപ്പന്റെ മഞ്ജുള എന്ന ലേബലിലാണെന്നും അന്ന് മുതല്‍ ഇന്ന് വരെ തനിക്ക് ക്്യൂ നില്‍്കകേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു.

ആ സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു താന്‍ കടുത്ത വിശ്വാസിയായി മാറിയത്. മത്സ്യ മാംസങ്ങളെല്ലാം ഉപേക്ഷിച്ച് ഗുരുവായൂരപ്പനെ മാത്രം ഭജിച്ച് കഴിയുന്ന കാലമായിരുന്നുവെന്നും താന്‍ വീണ്ടും വീണ്ടും വരാനാഗ്രഹിക്കുന്ന ഇടമാണ് ഗുരുവായൂരെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement