രാത്രി എന്നെ റൂമിലേക്ക് വിളിച്ചു, ഞാന്‍ അമ്മയെയും കൂട്ടി ചെന്നു; പ്ര തി കാരമായി ഞാന്‍ അഭിനയിച്ച എല്ലാ ഭാഗവും കട്ട് ചെയ്ത് സിനിമ റിലീസ് ചെയ്തു; ദുരനുഭവം പറഞ്ഞ് സൂര്യ

99

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച ഒരു ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍. ഹിന്ദിയില്‍ ആരംഭിച്ച ഈ ഷോ പിന്നീട് പ്രാദേശിക ഭാഷകളിലും തുടങ്ങുക ആയിരുന്നു.

അടുത്തിടെ ആണ് ബിഗ്ബോസ് നാലാം സീസണ്‍ അവസാനിച്ചത്. ആദ്യമായി വനിത മല്‍സരാര്‍ഥി ആയിരുന്നു ദില്‍ഷ പ്രസന്നന്‍ ആയിരുന്നു നാലാം സീസണിന്റെ വിജയി. മലയാളം ബിഗ്ബോസില്‍ ആദ്യമായി ആയിരുന്നു ഒരു വനിത വിജയി ആയി മാറിയത്.

Advertisements

അതേ സമയം ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെ മലയാളകള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് നടിയും മോഡലുമായ സൂര്യ ജെ മേനോന്‍. നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മലയാളത്തിലൂടെ ആയിരുന്നു.

ALSO READ- വ്യക്തിപരമായ ചോദ്യങ്ങള്‍ അസ്വസ്ഥമാകാറുണ്ട്; ക്ലിക്ക് ചെയ്യാന്‍ വേണ്ടി വൃത്തികെട്ട അറ്റന്‍ഷന്‍ സീക്കിങ്ങ് ക്യാപ്ഷന്‍ ഇടുന്ന രീതി മാറ്റണം: തുറന്നടിച്ച് അപര്‍ണ ബാലമുരളി

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ സൂര്യ ജെ മനോന്‍ തുറന്നു പറഞ്ഞതാണ് വൈറല്‍ ആയി മാറുന്നത്. സിനിമാ സെറ്റുകളില്‍ നിന്ന് തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് സൂര്യാ മേനോന്‍ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ എല്ലാവര്‍ക്കും സംഭവിക്കണം എന്നില്ല. വളരെ മാന്യമായി സിനിമകള്‍ ചെയ്യുന്ന ധാരാളം നടിമാര്‍ ഉണ്ട്. എന്നെ മോശമായി ചിലര്‍ അപ്രോച്ച് ചെയ്തിട്ടുണ്ടെന്ന് സൂര്യ പറയുന്നു. താന്‍ ഒരു സിനിമ ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സൂര്യ തുറന്നുപറയുന്നത്.

ആ സിനിമയില്‍ രണ്ടു നായികമാര്‍ ആയിരുന്നു. ഞാന്‍ ആദ്യം ചെന്നപ്പോള്‍ ഒരു 4 സ്റ്റാര്‍ ഹോട്ടലില്‍ ഒക്കെയാണ് താമസം ഒരുക്കിയിരുന്നത്. അന്ന് രാത്രി ആയപ്പോള്‍ ഡയറക്ടര്‍ എന്നോട് സൂര്യ ഒന്ന് റൂമിലേക്ക് വരണം. സ്‌ക്രിപ്റ്റിന്റെ കുറച്ചു കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യണം എന്നൊക്കെ പറഞ്ഞു. പുള്ളി ഉദ്ദേശിച്ചത് ഞാന്‍ ഒറ്റയ്ക്ക് ചെല്ലാനാണ്. ഞാന്‍ എന്റെ അമ്മയെയും കൂട്ടിയാണ് ചെന്നത്. അവിടെ ചെന്നപ്പോള്‍ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് റൂമില്‍ അത്തറൊക്കെ പൂശി നില്‍ക്കുകയായിരുന്നു. പുള്ളി ചോദിച്ചു, ഞാന്‍ സൂര്യയെ ഒറ്റയ്ക്ക് അല്ലെ വിളിച്ചത്, അമ്മ എന്തിനാ കൂടെ വന്നത് എന്നായിരുന്നു.

ALSO READ- എനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണത്, പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്: ഏഴാം ക്ലാസ്സുകാരന്റെ വിവാഹാലോചനയെ കുറിച്ച് പൂനം ബജുവ

ഇതോടെ ഞാന്‍ ചോദിച്ചു, അമ്മ വന്നതിന് എന്താണ് കുഴപ്പമെന്ന്. അപ്പോള്‍ പുള്ളി വേറെ മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം പൊക്കൊളു എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. അപ്പോഴേക്കും കാര്യം മനസിലായി. റൂമില്‍ ചെന്നപ്പോഴേക്കും അമ്മയ്ക്ക് ടെന്‍ഷന്‍ ആയി, മോളെ നമ്മുക്ക് പോകാം എന്നൊക്കെ പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ പുള്ളിയുടെ പെരുമാറ്റം വളരെ ഹാര്‍ഷ് ആയിട്ടായിരുന്നു.

ടേക്ക് ഒന്നും ശെരിയാവുന്നില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അന്ന് രാത്രി എന്നെ ഒരു തേര്‍ഡ് ക്ലാസ് ലോഡ്ജിലേക്ക് മാറ്റി. ഒരു കാര്യവും ഇല്ലെന്ന് കരുതിയിട്ടാകണം. സെറ്റില്‍ വച്ച് എന്നെ ഒരു സൈഡിലേക്ക് വിളിച്ചിട്ട് ഞാന്‍ അന്ന് ഒറ്റയ്ക്ക് അല്ലെ വിളിച്ചത് എന്ന് ചോദിച്ചു. ഞാന്‍ ഒറ്റയ്ക്ക് ഒന്നും വരില്ല സാര്‍ എന്ന് പറഞ്ഞത് പള്ളിയ്ക്ക് ഇഷ്ടമായില്ല. ഇതിന് പിന്നാലെ പടം റിലീസാവുകയും ചെയ്തു.

എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കള്‍ ആദ്യ ദിവസം പോയി കണ്ടിരുന്നു. സിനിമ കഴിഞ്ഞ് അവര്‍ വീണ്ടും വിളിച്ചിട്ട്, നിന്നെ പറ്റിച്ചെടി എന്ന് പറഞ്ഞു. അവര്‍ എന്റെ മുഴുവന്‍ രംഗവും ഒഴിവാക്കി. ഒരു ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുന്ന ഒരു സീന്‍ മാത്രമാണ് ഉണ്ടായതെന്നും സൂര്യ വെളിപ്പെടുത്തുന്നു.

Advertisement