ഏത് വേദനയുടെ അന്ത്യത്തിലും ഒരു സൗന്ദര്യം ഒളിഞ്ഞ് കിടപ്പുണ്ട്, വൈറലായി സൂര്യയുടെ ചിത്രങ്ങള്‍

130

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധിപേരെ നമുക്ക് അറിയാം. ഇതില്‍ ചിലരൊക്കെ നേരത്തെ തന്നെ കലാരംഗത്ത് സജീവമായിരുന്നു എങ്കിലും ഷോയില്‍ എത്തിയശേഷം ആണ്, കൂടുതല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്. അത്തരത്തില്‍ ഒരാളാണ് സൂര്യ ജെ മേനോന്‍.

Advertisements

മലയാളം ബിഗ് ബോസ് സീസണ്‍ ത്രീയില്‍ ആയിരുന്നു ഈ താരം മത്സരിച്ചത്. ഷോയുടെ അവസാന ഘട്ടം വരെ നില്‍ക്കാനും സൂര്യയ്ക്ക് കഴിഞ്ഞു. ഇതിനിടെ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന മണിക്കുട്ടനോട് സൂര്യന്‍ തന്റെ പ്രണയം തുറന്നുപറഞ്ഞതോടെ സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ശക്തമായി.

Also Read;ഒന്നിച്ചുള്ള 18 വര്‍ഷങ്ങള്‍, ദാമ്പത്യജീവിതം പ്രായപൂര്‍ത്തിയായി, സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് ദേവി ചന്ദനയും കിഷോറും, ആശംസാപ്രവാഹം

പുറത്തു വന്നപ്പോഴായിരുന്നു ഇത്രയും പേര്‍ തന്നെ വിമര്‍ശിക്കുന്നുണ്ട് എന്ന് പോലും സൂര്യ മനസ്സിലാക്കിയത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒത്തിരി സജീവമാണ് സൂര്യ. റീലുകളും ഫോട്ടോഷൂട്ടും എല്ലാം നിരന്തരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. ഏത് വേദനയുടെ അന്ത്യത്തിലും ഒരു സൗന്ദര്യം ഒളിഞ്ഞ് കിടപ്പുണ്ടെന്ന് ചിത്രശലഭങ്ങള്‍ നമ്മെ ഒര്‍മ്മിപ്പിക്കുന്നുവെന്ന ക്യാപ്ഷനോടെയായിരുന്നു സൂര്യ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Also Read:ആ സാരിക്ക് എന്താണ് കുഴപ്പം, എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത്, വസ്ത്രത്തിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ചൈത്ര

ഇന്‍സ്റ്റ ഗ്ലാമറസ് എന്ന ഇന്‍സ്റ്റഗ്രാം പേജിന് വേണ്ടിയായിരുന്നു സൂര്യയുടെ ഫോട്ടോഷൂട്ട്. കോമോ ഫോട്ടോഗ്രാഫിയാണ് സൂര്യയുടെ അടിപൊളി ചിത്രങ്ങള്‍ പകര്‍ത്തിയത്. നിരവദി പേരാണ് സൂര്യയുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.

Advertisement