ആ സാരിക്ക് എന്താണ് കുഴപ്പം, എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത്, വസ്ത്രത്തിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ചൈത്ര

210

മലയാളികളുടെ പ്രിയ നടന്‍ ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍എല്‍ബി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടി കോഴിക്കോട് വെച്ച് നടന്നിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

Advertisements

പ്രൊമോഷന്‍ പരിപാടിയില്‍ ചിത്രത്തിലെ പുതുമുഖ നടി ചൈത്ര പ്രവീണ്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വന്‍ചര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. താരം വലിയ സൈബര്‍ ബുള്ളിങ് നേരിടേണ്ടിയും വന്നു.

Also Read:വേദനിക്കുന്ന കോടീശ്വരനാവേണ്ടത് ലാലാണെന്ന് നിര്‍മ്മാതാവ്, കഥ കേട്ടപ്പോള്‍ കളിയാക്കുകയാണോ എന്ന് മമ്മൂക്കയും, അഴകിയ രാവണനെ കുറിച്ച് കമല്‍ പറയുന്നു

ചൈത്ര ശരീരം കാണുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചുവെന്നായിരുന്നു പലരും വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ഇപ്പോഴിതാ നേരിട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈത്ര. താന്‍ ഇങ്ങനെ വൈറലാവുമെന്ന് കരുതിയില്ലെന്ന് ചൈത്ര പറയുന്നു.

മറ്റുള്ളവരുടെ മുന്നില്‍ നല്ല രീതിയില്‍ ക്യാരി ചെയ്യുന്ന ആളാണ് താനെന്നും താന്‍ അന്ന് പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ധരിച്ചത് അമ്മയുടെ സാരിയാണെന്നും എല്ലാവര്‍ക്കും അത് ഇഷ്ടമായിട്ടുണ്ടായിരുന്നുവെന്നും ചൈത്ര പറയുന്നു.

Also Read:പഠിച്ചാല്‍ മാത്രം മതി, ബാക്കി എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കാം, സുരേഷ് ഗോപിയുടെ വാക്കുകളില്‍ മനം നിറഞ്ഞ് നിഖില്‍, നല്ല മനസ്സിനുടമയെന്ന് 18കാരന്‍

എവിടെ പോകുമ്പോഴും താന്‍ ബ്യൂട്ടിഫുളായിട്ട് ഇരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും കാര്‍ത്തികയോടും നാദിറയോടുമൊക്കെ സാരി എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നുവെന്നും നന്നായിട്ടുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും താന്‍ ധരിച്ച ബ്ലൗസ് ഇടാന്‍ തരുമോ എന്ന് നാദിറ ചോദിച്ചിരുന്നുവെന്നും ചൈത്ര പറയുന്നു.

Advertisement