വേദനിക്കുന്ന കോടീശ്വരനാവേണ്ടത് ലാലാണെന്ന് നിര്‍മ്മാതാവ്, കഥ കേട്ടപ്പോള്‍ കളിയാക്കുകയാണോ എന്ന് മമ്മൂക്കയും, അഴകിയ രാവണനെ കുറിച്ച് കമല്‍ പറയുന്നു

100

പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയ മലയാളത്തിലെ സിനിമകളുടെ ലിസ്റ്റില്‍ ഇടംനേടിയ ചിത്രമാണ് അഴകിയ രാവണന്‍. മമ്മൂട്ടി നായകനായി എത്തിയ ചിത്രം കമലാണ് സംവിധാനം ചെയ്തത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് ഇന്നും പ്രേക്ഷകരുണ്ട്.

Advertisements

ചിത്രം ഇറങ്ങിയ സമയത്ത് ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടിരുന്നു. എന്നാല്‍ ടെലിവിഷനില്‍ വന്‍ സ്വീകാര്യതയാണ് അഴകിയ രാവണന്‍ നേടിയത്. ഇന്നും മലയാളികള്‍ ചിത്രം റിപ്പീറ്റടിച്ച് കാണുന്നുണ്ട്.

Also Read:പഠിച്ചാല്‍ മാത്രം മതി, ബാക്കി എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കാം, സുരേഷ് ഗോപിയുടെ വാക്കുകളില്‍ മനം നിറഞ്ഞ് നിഖില്‍, നല്ല മനസ്സിനുടമയെന്ന് 18കാരന്‍

ഇപ്പോഴിതാ അഴകിയ രാവണനിലേക്ക് നായകനായി മമ്മൂട്ടി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് കമല്‍. നിര്‍മ്മാതാവിനോട് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ അത് മോഹന്‍ലാല്‍ ചെയ്യേണ്ട വേഷമല്ലേ എന്നായിരുന്നു പറഞ്ഞതെന്ന് കമല്‍ പറയുന്നു.

ശ്രീനിവാസനാണ് മമ്മൂട്ടിയെ വിളിച്ച് സംസാരിച്ചത്. വേദനിക്കുന്ന കോടീശ്വരന്റെ കഥാപാത്രമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞുവെന്നും അത് കേട്ടപ്പോള്‍ താന്‍ അഞ്ചുമിനിറ്റ് കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞ് മമ്മൂട്ടി കോള്‍ കട്ടാക്കിയെന്നും പിന്നെ വിളിക്കില്ലെന്നായിരുന്നു തങ്ങള്‍ വിചാരിച്ചതെന്നും എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വിളിച്ചുവെന്നും കമല്‍ പറയുന്നു.

Also Read:ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന നല്ല മനസ്സ്, മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സന്തോഷനിമിഷത്തില്‍ പങ്കുചേര്‍ന്ന് മമ്മൂക്ക, വീഡിയോ വൈറല്‍

മമ്മൂട്ടി ആദ്യം ചോദിച്ചത് നിങ്ങള്‍ കളിയാക്കുകയാണോ എന്താണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു. പിന്നീട് അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞുവെന്നും ഒടുവില്‍ ആ കഥാപാത്രം അദ്ദേഹം ചെയ്തുവെന്നും കമല്‍ പറഞ്ഞു.

Advertisement