പറ്റിയ ആള്‍ കൂടെ ഉണ്ടാവുമ്പോള്‍ സന്തോഷത്തോടെ ഇരിക്കാന്‍ കഷ്ടപ്പെടേണ്ടതില്ല; രക്ഷയെ ചേര്‍ത്തുപിടിച്ച് ഭര്‍ത്താവ്

38

മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മുന്നേറിയ പരമ്പര ആണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യിതിരുന്ന സാന്ത്വനം തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആയിരുന്നു.

Advertisements

ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആണ്. സീരിയൽ അപ്പു (അപർണ) എന്ന കഥാപാത്രമായാണ് രക്ഷാ രാജ് എത്തിയത്. ഗീരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് രക്ഷയ്ക്ക്. മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്.

ഇപ്പോഴിതാ രക്ഷാ ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലെത്തിയിരിക്കുകയാണ്. ഗോപികയുടെ കല്യാണത്തിന് പോകാൻ ഒരുങ്ങിയ ഗെറ്റപ്പിൽ നിൽക്കുമ്പോൾ, ഭർത്താവിനൊപ്പം എടുത്ത ഫോട്ടോ ആണ് രക്ഷ പങ്കുവച്ചിരിയ്ക്കുന്നത്.

പറ്റിയ ആൾ കൂടെ ഉണ്ടാവുമ്പോൾ സന്തോഷത്തോടെ ഇരിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടതില്ല. അത് താനെ സംഭവിച്ചോളും’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രക്ഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അത് ശരിവച്ച് അപ്പുവിന്റെ ഫാൻസ് പലരും കമന്റ് ബോക്സിലെത്തി. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായി വരുന്നുണ്ട്.

 

Advertisement