Home Entertainment Celebrities

കുറച്ച് കാര്യങ്ങൾക്ക് സമയമെടുക്കും! എന്നാൽ അത് ജീവിതത്തെ ഏറ്റവും അർത്ഥപൂർണ്ണമാക്കുന്നു: തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിൽ ലക്ഷ്മി നക്ഷത്ര

140

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു താരം.

ALSO READ

Advertisements

ദിലീപ് പല നടീനടന്മാരുടേയും ഫോണുകൾ ഹാക്ക് ചെയ്തിട്ടുണ്ട് , ആരെങ്കിലും എന്തെങ്കിലും തുറന്ന് പറഞ്ഞാൽ പിന്നെ സിനിമയിൽ ഉണ്ടാകില്ല : പുതിയ വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര

യൂട്യൂബ് ചാനലിലൂടെയായും ലക്ഷ്മി തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള ലക്ഷ്മിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. വർഷങ്ങളായി മനസിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹം സഫലീകരിച്ച താരത്തിന് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിട്ടുണ്ട്.

ചില കാര്യങ്ങൾ പ്രാവർത്തികമാവാൻ സമയമെടുക്കും. ഒരുപാട് ആഗ്രഹിച്ച കാര്യം യാഥാർത്ഥ്യമാവുമ്പോൾ ജീവിതം കൂടുതൽ അർത്ഥവത്തായി മാറും. ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ ഒന്നിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. സ്വപ്നം സഫലമാക്കാനായി എല്ലാവർക്കും ശക്തമായി പോരാടാനാവും. സ്വപ്നം കാണുകയും അത് യഥാർത്ഥ്യമാക്കാനും കഴിയും.

കുഞ്ഞായിരിക്കുമ്പോൾ എനിക്കിഷ്ടപ്പെട്ട സിനിമയിൽ ഒരു കറുത്ത ബിഎം ഡബ്ലു കണ്ടിരുന്നു. എനിക്ക് അത് പോലൊന്നുണ്ടായിരുന്നുവെങ്കിൽ എന്നായിരുന്നു ഞാനാഗ്രഹിച്ചത്. മുതിർന്നപ്പോഴും ആ ആഗ്രഹം മനസിലുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷവും എന്റെ മനസിൽ അങ്ങനെയൊരാഗ്രഹം അവശേഷിക്കുന്നുണ്ടായിരുന്നു.

കാലം മാറിയപ്പോഴും മനസിലെ ആഗ്രഹം ശക്തമായിരുന്നു. കഠിനപ്രയത്നത്തിലൂടെ ആ സ്വപ്നം ഞാൻ യാഥാർത്ഥ്യമാക്കി. സ്വപ്നമാണോയെന്നായിരുന്നു ആദ്യം ഞാൻ ചിന്തിച്ചത്. പിന്നീടാണ് യാഥാർത്ഥ്യമാണെന്ന് മനസിലാക്കിയത്. കറുത്ത ബിഎം ഡ്ബ്ലു സ്വന്തമാക്കിയതിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര കുറിച്ചത് ഇങ്ങനെയായിരുന്നു.

ALSO READ

താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ലക്ഷ്മി നക്ഷത്രയുടെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. ബിഎം ഡബ്ല്യു കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു ഷിയാസ് കുറിച്ചത്. ഇനി വേണം ബിഎംഡബ്ലുവിൽ ഒന്ന് പോവാൻ, ആ വീഡിയോ ഞങ്ങളെ കാണിക്കണമെന്നുമായിരുന്നു ആരാധകരുടെ അഭിപ്രായങ്ങൾ.

 

Advertisement