എന്റെ ഹൃദയത്തിലെ രാജാവിന് ജന്മദിനാശംസകള്‍, പ്രേമിന്റെ ജന്മദിനം ആഘോഷമാക്കി സ്വാസിക, വൈറലായി പോസ്റ്റ്

30

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍ മീഡിയയിലും ഒത്തിരി സജീവമാണ് താരം. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

Also Read:പറ്റിയ ഒരാളെ കണ്ടാല്‍ ഉറപ്പായും രണ്ടാംവിവാഹമുണ്ടാവും, വിവാഹമെന്ന സിസ്റ്റത്തിന് എതിരല്ല ഞാന്‍, മനസ്സുതുറന്ന് അഞ്ജു ജോസഫ്

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇപ്പോഴിതാ പ്രേമിന്റെ ജന്മദിനത്തില്‍ തന്റെ പ്രിയതമന് ആശംസകള്‍ അറിയിച്ച് സ്്വാസിക സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടരിക്കുന്നത്.

മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് പ്രേം. പ്രേമിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സ്വാസിക. തന്റെ ഹൃദയത്തിന്റെ രാജാവിന് സ്വപ്‌നങ്ങളുടെ മനുഷ്യന് ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍ എന്നാണ് സ്വാസിക കുറിച്ചത്.

Also Read:കേരളത്തെ ഇളക്കിമറിച്ച് വിജയ്, കാണാനെത്തിയത് ആയിരക്കണക്കിന് മലയാളി ആരാധകര്‍, വീഡിയോ പങ്കുവെച്ച് താരം

പ്രേമിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചു. സ്വാസികയുടെ പോസ്റ്റിന് താഴെ നിരവധി സീരിയല്‍ താരങ്ങളാണ് പ്രേമിന് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റുമായി എത്തിയത്. ആരാധകരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Advertisement