കേരളത്തെ ഇളക്കിമറിച്ച് വിജയ്, കാണാനെത്തിയത് ആയിരക്കണക്കിന് മലയാളി ആരാധകര്‍, വീഡിയോ പങ്കുവെച്ച് താരം

29

ഒരു തമിഴ് നടന്‍ ആണെങ്കില്‍ പോലും കേരളത്തിലും നടന്‍ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോ. 14 വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് വിജയ്.

Advertisements

താരത്തെ കാണാന്‍ നിരവധി പോണ് എത്തിയത്. വിജയ് നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി തിങ്കളാഴ്ച വൈകിട്ടാണ് വിജയ് തിരുവനന്തപുരത്തെത്തിയത്.

Also Read:ആരെങ്കിലും കേട്ട് വന്നാല്‍ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയിലാക്കും, ആത്മസുഹൃത്ത് മരിയക്കൊപ്പമുള്ള വീഡിയോയുമായി വരദ, വൈറല്‍

നടന്റെ വണ്ടി ഫോളോ ചെയ്ത് നിരവധി ആരാധകരാണ് വന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കൊപ്പമുള്ള വിജയയുടെ ഏറ്റവും പുതി സെല്‍ഫിയാണ് വൈറലാവുന്നത്.

വിജയ് തന്നെയാണ് കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വീഡിയോ തന്റെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ അനിയത്തിമാര്‍, അനിയന്മാര്‍, ചേട്ടന്‍ന്മാര്‍, ചേച്ചിമാര്‍ , അമ്മമാര്‍ എല്ലാ മലയാളികള്‍ക്കും തന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് വിജയ് കുറിച്ചത്.

Also Read;എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍ ; വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക

വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. കാവലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയായിരുന്നു അവസാനമായി താരം കേരളത്തിലെത്തിയത്.

Advertisement