ആരെങ്കിലും കേട്ട് വന്നാല്‍ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയിലാക്കും, ആത്മസുഹൃത്ത് മരിയക്കൊപ്പമുള്ള വീഡിയോയുമായി വരദ, വൈറല്‍

74

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് നടി വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ഇതിനോടകം നിരവധി പരമ്പരയില്‍ വരദ അഭനിയച്ചു.

Advertisements

അതേസമയം ഈ അടുത്താണ് വരദയുടെയും ജിഷിന്റെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ജിഷിന്‍ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്. എന്നാല്‍ ഇതിലൊന്നും വരദ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം.

Also Read:എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍ ; വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക

മാംഗല്യം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. വില്ലത്തി വേഷമാണ് ചെയ്യുന്നത്. ഇപ്പോഴിതാ സീരിയലിലെ നായികയായ മരിയ പ്രിന്‍സിനൊപ്പമുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

ഇതിനൊപ്പം ചെറിയൊരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പം ഒരു ലോജിക്കുമില്ലാതെ സംസാരിക്കുമ്പോള്‍ താന്‍ ആലോചിക്കുന്നത് ആരെങ്കിലും അത് കേട്ടാല്‍ ഉറപ്പായും തങ്ങളെ ഭ്രാന്താശുപത്രിയിലാക്കുമെന്നാണ് വരദ കുറിച്ചിരിക്കുന്നത്.

Also Read:ടര്‍ബോ എത്തുന്നു മക്കളെ ; റിലീസ് തീയ്യതി പുറത്ത്

മരിയക്കൊപ്പമുള്ള വരദയുടെ വീഡിയോ വൈറലായിരിക്കുകയാണ്. അതിനിടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സീരിയയില്‍ എന്താരു വില്ലത്തി, ശരിക്കും നോക്ക് എന്തൊരു പാവമാണ് വരദ എന്നാണ് ഒരാള്‍ കുറിച്ചത്.

Advertisement