Home Entertainment Celebrities

എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍ ; വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക

89

ആരാധകരും സോഷ്യല്‍ മീഡിയ എല്ലാം കൊട്ടി ആഘോഷിച്ച വിവാഹമായിരുന്നു നടി സ്വാസികയുടെത്. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി സിനിമ സീരിയല്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞ് അധികനാളൊന്നും സ്വാസിക ബ്രേക്ക് എടുത്തിരുന്നില്ല. ഷൂട്ടിംഗ് തിരക്ക് ഉള്ളതിനാല്‍ ലൊക്കേഷനിലേക്ക് നടി തിരിച്ചുവന്നു.

Advertisements

ഇപ്പോള്‍ വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സ്വാസിക.

‘എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍’, എന്നാണ് സ്വാസിക കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രം?ഗത്ത് എത്തിയത്.

അതേസമയം ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. ശേഷം 24ന് ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു.

 

Advertisement