സങ്കട കടലിലാണ്, മുന്നോട്ട് തന്നെയാണ് നീന്തുന്നത്; വികാര നിർഭര കുറിപ്പുമായി മാല പാർവ്വതി

175

മലയാള സിനിമ ലോകത്ത് 2007 മുതലുള്ള നടിയാണ് മാല പാർവ്വതി. 100 ലധികം മലയാള സിനിമകളിൽ താരം ഇത് വരം അഭിനയിച്ച് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മനു ആനന്ദ് സംവിധാലം എഫ് ഐ ആർ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. നിമിഷങ്ങൾക്കകമാണ് താരം പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും, ചിത്രങ്ങളും വൈറലാകുന്നത്. ഇപ്പോഴിതാ പുതു വർഷ ദിനത്തിൽ താരം പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്.

Advertisements

Also Read
അന്ന് ഭാര്യ ചെരിപ്പൂരി അടിച്ചു; ഇന്ന് വിവാഹം പ്രഖ്യാപിച്ച് ലിപ് ലോക്ക് ചിത്രം പങ്കുവെച്ച് നരേഷും പവിത്രയും; നരേഷിന് നാലാം വിവാഹം, പവിത്രയ്ക്ക് മൂന്നാം വിവാഹം

താരത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
അച്ഛനും അമ്മയും പോയ വർഷമാണ് കടന്ന് പോയത്. അവരുള്ളത് എത്ര വലിയ കരുത്തായിരുന്നു എന്ന് ഓരോ നിമിഷവും അറിഞ്ഞ് കൊണ്ടിരിക്കുന്നു. ഈ വിഷമ സമയത്ത്, ഒരു ജീവിത പങ്കാളി എന്താണ് എന്ന് നമ്മൾ അടുത്തറിയും. എല്ലാ ബന്ധങ്ങളുടെയും മാറ്ററിയും. സങ്കട കടലിലാണ്.മുന്നോട്ട് തന്നെയാണ് നീന്തുന്നത്. 365 ദിവസവും ജോലി ചെയ്യാൻ പറ്റണേ എന്നതാണ് ഒരു പ്രാർത്ഥന.

എന്റെ വിഷമഘട്ടങ്ങളിൽ ഒരു നെടുംതൂണായി ഒപ്പം നിന്നതിന് സതീശ് ബാലന് നന്ദി. ഈ നിർണായക ഘട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി.തോൽക്കില്ല എന്നൊരു തീരുമാനമാണ് 2023 -ൽ എടുക്കുന്നത്. ഇന്ന് കാർമേഘം മൂടി നിൽക്കുന്നുണ്ടെങ്കിൽ, അവിടെ പ്രകാശം പകരും.

Also Read
എന്നെ കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്, അകറ്റി നിർത്തിയിട്ടുണ്ട്; പക്ഷെ അവന്റ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഞാനിന്ന് ഇവിടെ എത്തിയത്, അനുശ്രീക്ക് പറയാനുള്ളത് ഇങ്ങനെ

ഇരുട്ട് മാറുമ്പോൾ, എല്ലാവർക്കും സത്യം കാണാനാകും.എല്ലാവരോടും സ്‌നേഹം,പുതുവത്സരാശംസകൾ. 2023 സമാധാനവും ശാന്തിയും സന്തോഷവും നിറയ്ക്കട്ടെ.- എന്ന് പറഞ്ഞുകൊണ്ടാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement