മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി; വമ്പൻ വാർത്തയാക്കി തമിഴ്, തെലുങ്ക് പത്രങ്ങൾ

23

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിൽ നൂറ് കോടിയെത്തുന്ന ആദ്യ ചിത്രമായി മധുര രാജ മാറിയ വിവരം കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് നിർമ്മാതാവ് നെൽസൺ ഐപ്പ് അറിയിച്ചത്.

Advertisements

ഇപ്പോൾ ഈ വിവരം തമിഴ്, തെലുഗ്, കന്നഡ ദിനപത്രങ്ങളും വാർത്ത ആക്കിയിരിക്കുകയാണ്. പ്രമുഖ തമിഴ് ദിന പത്രം ദിനമലർ ഇത് വാർത്തയാക്കിയിട്ടുണ്ട്.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ മാസ്സ് മസാല ചിത്രത്തിൽ തമിഴ് നടൻ ജയ്, തെലുഗ് നടൻ ജഗപതി ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

കൂടാതെ മഹിമ നമ്പ്യാർ, അനുശ്രീ, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, സലിം കുമാർ, വിജയ രാഘവൻ, വിനയ പ്രസാദ്, ബിജു കുട്ടൻ, നോബി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.

അഞ്ചു മലയാള ചിത്രങ്ങളാണ് 100 കോടി കളക്ഷൻ ക്ലബ്ബിൽ ഉള്ളത് മലയാള സിനിമയിൽ നൂറു കോടി കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങളും നൂറു കോടി ബിസിനസ്സ് ആയി നേടിയ മൂന്നു ചിത്രങ്ങളും ആണുള്ളത്.

പുലിമുരുകൻ, ലൂസിഫർ , മധുര രാജ , കായംകുളം കൊച്ചുണ്ണി, ഒടിയൻ എന്നിവയാണ് മലയാള സിനിമയിൽ 100 കോടി ക്ലബ്ബിൽ ഉള്ള ചിത്രങ്ങൾ.

Advertisement