സിനിമ കഥ കേട്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ മറുപടി അതായിരുന്നു; അനുഭവം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി

75

ഈ അടുത്താണ് നടന്‍ മോഹന്‍ലാലിന്റെ 360മത്തെ ചിത്രം പ്രഖ്യാപിച്ചത്. തരുണ്‍ മൂര്‍ത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരുപാട് മികച്ച നിമിഷങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടാകുമെന്ന് തരുണ്‍ വ്യക്തമാക്കി . യു എസിലേക്ക് പോകുന്നതിനു മുമ്പേ ആണ് കഥയുടെ ആദ്യ പകുതി മോഹന്‍ലാല്‍ കേട്ടത്. രണ്ടാം പകുതി തിരിച്ചുവന്നതിനുശേഷം ആണ് നടന്‍ കേട്ടതെന്നും തരുണ്‍മൂര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു.

Advertisements

കഥ കേട്ടപ്പോള്‍ സിനിമയുടെ ഓരോ രംഗത്തെക്കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് തരുണ്‍ വ്യക്തമാക്കി. സിനിമ കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം വളരെ ആവേശത്തിലായിരുന്നു തരുണ്‍ മൂര്‍ത്തി പറഞ്ഞു.

അതേസമയം സിനിമയുടെ ഷൂട്ടിംഗ് വൈകാതെ തന്നെ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത് മോഹന്‍ലാലാണ്. ഏപ്രില്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി രജപുത്ര നിര്‍മ്മിക്കുന്ന ചിത്രമാണ് എല്‍ 360. ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവര്‍ ആയിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തരുണ്‍മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ്.

 

Advertisement