Home Entertainment

സൂപ്പര്‍താരത്തിന്റെ വേഷത്തില്‍ തല അജിത്‌; ആരാധകര്‍ ആവേശത്തില്‍

22

തെന്നിന്ത്യന്‍ സൂപ്പര്‍താരം തല അജിത്‌ ആരാധകരുടെ പ്രിയ താരമാണ്. ശിവ സംവിധാനം ചെയ്യുന്ന വിശ്വാസമാണ് അജിത്തിന്റെ പുതിയ ചിത്രം.

Advertisements

നയന്‍താര നായികയാകുന്നു വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്ന വേളയില്‍ ആരാധകരെ ആവേശത്തിലാക്കി മറ്റൊരു റിപ്പോര്‍ട്ട്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനും തപ്സിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തെ അജിത് തമിഴില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

സതുരംഗ വേട്ടൈ, തീരൻ അധിഗാരം ഒന്‍ട്രു എന്നീ സിനിമകള്‍ ഒരുക്കി ശ്രദ്ധേയനായ സംവിധായകന്‍ എച്ച് വിനോദാണ് ഈ ചിത്രം ഒരുക്കുന്നത്.

Advertisement