Home Entertainment Celebrities

ജന്മദിനങ്ങൾ എപ്പോഴും സ്‌പെഷ്യൽ ആണ്, കാരണം ഇന്ന് മുതൽ ഒരു പുതിയയാൾ കൂടിയുണ്ട് ; താൻ രണ്ടാമതും അമ്മയായ വിശേഷം പങ്കു വച്ച് ശാലു കുര്യൻ

217

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശാലു കുര്യൻ. സീരിയലിൽ വില്ലത്തി വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശാലു. ചന്ദനമഴയിലെ വർഷ എന്ന കഥാപാത്രം ഉൾപ്പെടെ പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു കുറച്ചുനാളായി തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയുമുണ്ടായി. എൻറെ മാതാവ് എന്ന സീരിയലിലും ലഭിച്ചത് മികച്ച വേഷമായിരുന്നു. താരത്തിൻറെ പുതിയ വിശേഷമാണിപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

ALSO READ

Advertisements

വളരെ ഫ്ളേോപ്പായ ഒരു പെണ്ണ് കാണൽ ചടങ്ങായിരുന്നു ഞങ്ങളുടേത്, പക്ഷേ അതായിരുന്നു ദൈവ നിശ്ചയം ; തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മ പുതുക്കി ഡിംപിൾ റോസ്

2017 ൽ ആയിരുന്നു ശാലു കുര്യൻ വിവാഹിതയായത്. പത്തനം തിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പ് ആണ് ശാലുവിനെ വിവാഹം ചെയ്തത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് മെൽവിൻ. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. മകനിപ്പോൾ രണ്ട് വയസ്സ് കഴിഞ്ഞിരിക്കുകയാണ്.

സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് താരം. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാരുണ്ട്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ആദ്യ കുഞ്ഞിനെ പ്രസവിച്ച ശേഷം തടി കുറയ്ക്കാനും മറ്റും നടത്തിയ ശ്രമങ്ങളെ പറ്റിയൊക്കെ പറഞ്ഞ് താരം എത്തിയിരുന്നു.

ALSO READ

ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിന്റെ സ്വഭാവം ആനയുടേതിന് സമം, ഡോക്ടർ റോബിന് ഓന്തിന്റെ സ്വഭാവം : വീട്ടിലെ മത്സരാർഥികളുടെ സ്വഭാവത്തെ മൃഗങ്ങളുമായി താരതമ്യപ്പെടുത്തി ബ്ലെസ്ലി

ഇപ്പോഴിതാ തൻറെ ജീവത്തിലെ പുതിയൊരു വിശേഷം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ‘ജന്മദിനങ്ങൾ എപ്പോഴും സ്‌പെഷ്യൽ ആയിരിക്കാറുണ്ട്, ഇത് എന്റെ ഏറ്റവും മികച്ചതാണ്, കാരണം ഇന്ന് മുതൽ ഒരു പുതിയയാൾ കൂടിയുണ്ട്, ഇനി ഓരോ ദിവസം കൂടുതൽ മധുരവും സവിശേഷവുമാക്കുന്നൊരാൾ. എന്റെ നവജാതശിശുവിനും എനിക്കും ജന്മദിനാശംസകൾ’ എന്ന് കുറിച്ചുകൊണ്ടാണ് താൻ രണ്ടാമതും അമ്മയായ വിശേഷം ശാലു പങ്കുവെച്ചിരിക്കുന്നത്.

 

Advertisement