മൂന്ന് നാല് തവണ കല്യാണം കഴിപ്പിച്ചു; യൂട്യൂബുകാർ ഹണിമൂൺ യാത്ര നടത്തിച്ചു; തന്നെയും അനുശ്രീയെയും കുറിച്ചും അന്ന് പറഞ്ഞത് വെളിപ്പെടുത്തി റെയ്ജൻ

280

സിനിമയിലും സീരിയലിലുകളിലൂടെയും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് റെയ്ജൻ രാജൻ. യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ റെയ്ജൻ തന്റെ വിശേഷങ്ങൾ പങ്കുവെയ്്ക്കാൻ ആരംഭിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായാണ് റെയ്ജൻ തന്റെ യൂട്യൂബ് ചാനൽ ആക്ടീവാക്കിയിരിക്കുന്നത്.

ആത്മസഖി, പ്രിയപ്പെട്ടവൾ തുടങ്ങിയ പരമ്പരകളിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജൻ രാജൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ റെയ്ജന് നിരവധി മികച്ച അവസരങ്ങളാണ് മിനി സ്‌ക്രീനിൽ ലഭിച്ചത്. സീരിയലുകളിൽ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും റെയ്ജൻ പ്രത്യക്ഷപ്പെട്ടിരുന്നു. ആത്മസഖി, തിങ്കൾക്കലമാൻ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജൻ മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്ന വിളിപ്പേരും താരത്തിനുണ്ട്. നായക വേഷത്തിൽ തിളങ്ങി നിൽക്കുന്ന നടൻ വൈകാതെ വിവാഹിതനായേക്കും. അടുത്തിടെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ച് റെയ്ജൻ വെളിപ്പെടുത്തിയത്.

Advertisements

ഈ കാലത്തെല്ലാം ആരാധികമാർ റെയ്ജനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചിരുന്നു. മൂന്ന് പ്രണയം ചീറ്റിപ്പോയെന്നും നാലാമത്തേതിൽ നിൽക്കുകയാണ് താനെന്നും മുൻപൊരു അഭിമുഖത്തിൽ തന്നെ റെയ്ജൻ രാജൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കല്യാണ ഒരുക്കങ്ങളിലാണ് നടൻ. കല്യാണ ഷോപ്പിംഗ് വീഡിയോയും യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ALSO READ- ഹോട്ട് ലുക്കിൽ വീണ്ടും അമ്പരപ്പിച്ച് നടി എസ്തർ അനിൽ, താരത്തിന്റെ ഹവായിയൻ ചൂടൻ ഫോട്ടോസ് വൈറൽ

മാച്ചിംഗ് കളർ കോമ്പിനേഷനിലുള്ള ഡ്രസാണ് റെയ്ജൻ എടുത്തത്. നേരത്തെ ആശാൻ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയിരുന്നില്ലേ, അയാൾ എന്റെ ജീവിതത്തിലേക്ക് വരാൻ പോവുകയാണ്. ഞങ്ങൾ വിവാഹിതരാവാൻ പോവുകയാണ്. അതിന്റെ ആദ്യ സ്റ്റെപ്പായി കോസറ്റിയൂംസ് സെറ്റാക്കുകയാണ് ഞാൻ-എന്നും താരം ആരാധകരോടായി പറഞ്ഞിരുന്നു. റെയ്ജൻ പർച്ചേസിനിടയിൽ വധുവിനെ വിളിച്ച് അഭിപ്രായങ്ങളും ചോദിക്കുന്നുണ്ട്. സാരിക്ക് മാച്ചായ ഷർട്ട് എടുക്കാനായിരുന്നു നിർദേശം. വെഡ്ഡിംഗിന്റെയും റിസപ്ക്ഷന്റെയും വീഡിയോകളെല്ലാം ഞങ്ങൾ ചാനലിലൂടെ പങ്കുവെക്കും. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണമെന്നും റെയ്ജന്റെ വധു പറയുന്നുണ്ട്.

ഇപ്പോഴിതാ തന്നെ കുറിച്ച് പരന്ന ഗോസിപ്പുകളെ കുറിച്ചും റെയ്ജൻ മന് തുറക്കുകയാണ്. ‘ചില ആളുകൾ എന്നെ മൂന്ന് നാല് തവണ കല്യാണം കഴിപ്പിച്ചു. യൂട്യൂബുകാർ എന്നെ ഹണിമൂൺ യാത്ര നടത്തിച്ചു. ആദ്യമായി ഈ വാർത്ത പറയുന്നത് അനുശ്രീയാണ്. എന്റെയും അനുശ്രീയുടെയും പേരിലാണ് ആദ്യം വാർത്ത വരുന്നത്. അന്നേരം ഞാൻ ആത്മസഖി ചെയ്യുകയാണ്. നല്ല സ്റ്റോറിയായിരുന്നു. എല്ലാം വായിച്ചിരിക്കാൻ ഒരു രസമുണ്ട്.

ALSO READ- എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അതിന് ഒരു കാരണവും ഉണ്ട്, റോബിനോട് ഉള്ള ഇഷ്ടം വെളിപ്പെടുത്തി ഗായത്രി സുരേഷ്

ആ സമയത്ത് എനിക്ക് ഗേൾ ഫ്രണ്ട് ഇല്ല. അവൾ ജീവിതത്തിലേക്ക് വന്നിട്ട് ഒന്നര വർഷം ആകുന്നതേയുള്ളു. അതുവരെ നല്ല സുഹൃത്തുക്കളാണ്. പുള്ളിക്കാരി ഇതൊക്കെ നേരിട്ട് അനുഭവിക്കുന്നത് കൊണ്ട് ഒരു സീനുമില്ല. അതുകൊണ്ടാണ് ഞാനും കുറച്ചൂടി ഫ്രീയാവുന്നതെന്ന്’ റെയ്ജൻ പറഞ്ഞു.

അവൾ വന്നതിന് ശേഷം ഞാൻ തന്നെ മാറി. എന്റെ ക്യാരക്ടറിൽ വലിയ മാറ്റമുണ്ടായി. എന്റെ കരിയറിലും കുറേ മാറ്റം വന്നു. ഞാനിപ്പോൾ വളരെ കൂളും ഹാപ്പിയുമാണ്. മൊത്തത്തിൽ എന്റെ സർക്കിൾ തന്നെ മാറി. അതിന്റെ ക്രെഡിറ്റ് അവൾക്കാണ്. ഇപ്പോൾ താൻ കിക്ക് ബോക്സിങ് ട്രെയിനറാണ് എന്ന് റെയ്ജൻ പറയുന്നു. ഫിറ്റ്നെസ് കൊണ്ട് പോവുന്നതിന്റെ ഭാഗമായി പഠിച്ചതാണ്. സ്വന്തമായി സ്ഥാപനം തുടങ്ങണമെന്നുണ്ട്.

എല്ലാം ഒന്നിച്ച് കൊണ്ട് നടക്കാൻ പറ്റില്ലാത്തത് കൊണ്ടാണ് അതുമായി മുന്നോട്ട് പോവാത്തതെന്ന് നടൻ വ്യക്തമാക്കുന്നു. തല്ലുകൊടുക്കേണ്ട സാഹചര്യത്തിൽ കൊടുക്കുമോ എന്ന അവതരകയുടെ ചോദ്യത്തിന് കൊടുക്കുമെന്നും മുൻപ് അങ്ങനെ അടി കൊടുത്ത സംഭവം ഉണ്ടെന്നും നടൻ പറയുന്നുണ്ട്.

Advertisement