വിഗ്ഗ് ഊരി ഞാൻ കാണിക്കാം, പക്ഷെ താടി ഡൈ ചെയ്യുന്നുണ്ടോ എന്ന കമന്റ് ഒഴിവാക്കണം ; വിഗ്ഗ് ഉപയോഗിക്കുന്നത് എങ്ങിനെയാണ്? താടിയ്ക്ക് ഏത് ഡൈ ആണ് തേക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകി നടൻ ആനന്ദ് നാരായണൻ

106

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബ വിളക്ക്. ഈ സീരിയലിലൂടെയാണ് ആനന്ദ് നാരായണൻ എന്ന നടൻ ശ്രദ്ധ നേടിയത്. എന്നാൽ പ്രേക്ഷക പ്രിയം നേടിയത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്. ആനന്ദ് നാരായണൻ എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങളും സഹപ്രവർത്തകരുടെ വിശേഷങ്ങളുമായി നടൻ എത്താറുണ്ട്.

നിരന്തരം കേൾക്കുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയുമായിട്ടാണ് ആനന്ദ് നാരായണൻ പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുന്നത്. എങ്ങിനെയാണ് ചേട്ടൻ വിഗ്ഗ് ഉപയോഗിക്കുന്നത്, താടിയ്ക്ക് ഏത് ഡൈ ആണ് തേക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ആനന്ദ് മറുപടി നൽകുകയാണ് തന്റെ വീഡിയോയിലൂടെ.

Advertisements

ALSO READ

ഫ്ളൈങ് കിസ്സ് ചോദിച്ചവർക്കും കൊടുത്തു, നേരിട്ട് ചോദിക്കരുത് വീട്ടിൽ അമ്മയും അച്ഛനും ചീത്ത പറയുമെന്ന് ലക്ഷ്മി നക്ഷത്ര ; ദൈവമേ ഈ ചുള്ളന്മാർക്ക് ഇടയിൽ എന്നെ ഒന്ന് കൺട്രോൾ ചെയ്യണേ എന്ന് പ്രാർത്ഥനയോടെ താരം

എങ്ങിനെയാണ് മുടി ഇതുപോലെ ചെയ്യുന്നത്. വിഗ്ഗ് സെറ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് പറയാമോ. ഗോപുരം പോലെ, റിയലിസ്റ്റിക്കായി തോന്നും വിധമാണല്ലോ വിഗ്ഗ് വച്ചിരിയ്ക്കുന്നത്. താടിയ്ക്ക് ഏത് ഡൈ ആണ് ഉപയോഗിയ്ക്കുന്നത്. തുടങ്ങിയ ചോദ്യങ്ങൾ താൻ നിരന്തരം നേരിടാറുണ്ട് എന്ന് ആനന്ദ് പറയുന്നു. വിഗ്ഗ് ഇന്ന് ഊരികാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിയ്ക്കുന്നത്

അച്ഛന്റെ തലയിൽ ഒറ്റ മുടി പോലും ഇല്ല എന്ന് ആനന്ദ് നാരായണൻ പ്രേക്ഷകർക്ക് കാണിച്ചു. അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് രണ്ട് ചേട്ടന്മാരുടെയും അനിയന്റെയും തലയിലെ മുടി പോയി. കഷണ്ടിയാണ്. അപ്പോൾ എന്റെ തലയിലെ മുടി വിഗ്ഗ് ആണോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാവും. അതിന്റെ സത്യാവസ്ഥ കാണിക്കാനാണ് ഈ വീഡിയോ എന്ന് ആനന്ദ് പറയുന്നു. ആനന്ദ് വിഗ്ഗ് ഊരുകാണ് എന്ന് കേട്ട് ചേട്ടന്മാരും ചേട്ടന്മാരുടെ മക്കളും എല്ലാം നടന്റെ വീട്ടിൽ എത്തിയിരുന്നു.

വിഗ്ഗ് ഊരി ഞാൻ കാണിക്കാം, പക്ഷെ താടി ഡൈ ചെയ്യുന്നുണ്ടോ എന്ന കമന്റ് ഒഴിവാക്കണം. എന്റെ രണ്ട് മക്കളാണെ സത്യം ഇതുവരെ ഞാൻ താടിയ്ക്ക് ഡൈ ചെയ്തിട്ടില്ല. ഇത് യഥാർത്ഥ കറുപ്പാണ്. ദൈവം സഹായിച്ച് ഇതുവരെ ഡൈ ചെയ്യേണ്ടി വന്നിട്ടില്ല എന്നും ആനന്ദ് പറഞ്ഞു.

തുടർന്ന് വിഗ്ഗ് ഊരാനുള്ള ശ്രമത്തിലായിരുന്നു ആനന്ദ്. എല്ലാവരും വിഗ്ഗ് ആണ് എന്ന് പറയുന്ന തന്റെ തലമുടി ഊരി മാറ്റാൻ ഭാര്യ മിനിയോട് നടൻ ആവശ്യപ്പെട്ടു. പക്ഷെ അത് പുറത്തേക്ക് വരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാവും എന്ന് കരുതുന്നു എന്ന് നടൻ പറഞ്ഞു. ഇനിയും ബോധ്യപ്പെടാത്തവർക്കായി ആനന്ദ് മുടി വെട്ടി കാണിച്ചു. വിഗ്ഗ് ആണ് എങ്കിൽ ആരെങ്കിലും മുടി വെട്ടുമോ എന്ന് ചോദിച്ചുകൊണ്ടാണ് മുടി വെട്ടിയത്.

ALSO READ

കോവിഡ് ഭീതിക്കിടയിലും ബോക്സ് ഓഫീസ് വേട്ട തുടർന്ന് ‘ഹൃദയം’; വിദേശ രാജ്യങ്ങളിൽ പുതിയ റെക്കോർഡ് നേടി ചിത്രം

അവസാനം ആനന്ദ് കുളിച്ചിട്ട് വന്നു. ഈറൻ മുടിയോടെ ക്യാമറയ്ക്ക് മുന്നിൽ വന്ന് നിന്ന് തലയോട്ടി തെളിയും വിധം ആളുകൾക്ക് കാണിച്ചു. ദൈവം സഹായിച്ച് ഇതുവരെ വിഗ്ഗ് വച്ച് അഭിനയിക്കേണ്ടി വന്നിട്ടില്ല എന്ന് ആനന്ദ് വ്യക്തമാക്കി. ഇടയ്ക്ക് എനിക്ക് മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. അപ്പോൾ വലിയ സങ്കടം തോന്നി. പക്ഷെ പിന്നെ അത് ശരിയായി. നല്ല പച്ച വെളിച്ചെണ്ണ ചൂടാക്കിയാണ് തലയിൽ തേക്കുന്നത് എന്നും ആനന്ദ് പറയുന്നുണ്ട്.

കഷണ്ടി ഉള്ളവരെ കളിയാക്കോനോ, ഡൈ ചെയ്യുന്നവരെ കളിയാക്കാനോ വേണ്ടിയല്ല ഈ വീഡിയോ എന്നും ആനന്ദ് വ്യക്തമാക്കി. നിരന്തരം നേരിടുന്ന ചോദ്യത്തിന് ഒറ്റയടിയ്ക്ക് മറുപടി നൽകാൻ വേണ്ടിയാണ്. നാളെ ഞാൻ ചിലപ്പോൾ വിഗ്ഗ് വയ്ക്കേണ്ടി വന്നേക്കും, ഡൈ ചെയ്യേണ്ടിയും വന്നേക്കാം. പക്ഷെ ഇപ്പോൾ, ഇതുവരെ എനിക്ക് അതിന്റെ ആവശ്യം വന്നിട്ടില്ല എന്നും ആനന്ദ് വീഡിയോയിൽ പറയുന്നുണ്ട്.

Advertisement