തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് എട്ടിന്റെ പണി നൽകി വൈഗ റോസ്

522

ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടി വൈഗ റോസ്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന മോഹൻലാൽ നായകനായ സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് വൈഗ.

ഡെയർ ദി ഫിയർ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ തമിഴ് കളേഴ്സ് ടിവിയിലെ കോമഡി നൈററ്സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ.

Advertisements

ALSO READ

നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ ; നടിയെ ആക്രമിച്ച കേസിൽ മനസ് തുറന്ന് രഞ്ജു രഞ്ജിമാർ

ഇപ്പോളിതാ തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് വൈഗ നൽകിയ മറുപടി വൈറലാവുന്നു. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്.

പാവം വീട്ടുകാർ, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാൻ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നൽകിയത്.

കമന്റിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കിട്ടിരുന്നു. നിരവധി പേരാണ് വൈഗയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. ബേബീ, അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. നീ പാവം അയാളെ തെറ്റിദ്ധരിച്ചു. മോശം അല്ലേ ഇതൊക്കെ എന്നായിരുന്നു സാധിക കമന്റ് ചെയ്തത്.

ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കോട്ടയംകാരിയായ വൈഗ ഒരു എംബിഎ ബിരുദധാരിയും കൂടിയാണ്.

ALSO READ

എന്റെ മോൻ നല്ലതാണ് എന്ന് ഉമ്മ പറയാറേയില്ല ; ഞാനെന്റെ മക്കൾക്ക് പകുത്തുകൊടുക്കുന്ന നൽപാഠങ്ങളുടെ രചയിതാവ് : നാട്ടിൽ പോയി ഉമ്മയെ കാണുന്നതിന് മുന്നോടിയായുള്ള പതപ്പിക്കൽ പോസ്റ്റെന്ന് കിടിലം ഫിറോസ്

സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് വൈഗയെ പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോകളും വിശേഷവുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

 

Advertisement